ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ തുടരുമ്പോഴും കഴിഞ്ഞ 11 മാസത്തിനിടയില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കൂടി. 16 ശതമാനം വര്‍ധനയാണ് ഇക്കാലയളവിലുണ്ടായത്. എന്നാല്‍ അവിടെനിന്നുള്ള ഇറുക്കമതി കുറയുകയും ചെയതു. ചൈനീസ് കസ്റ്റംസ് ആണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
13 ശതമാനമാണ് ചൈനയില്‍നിന്നുള്ള ഇറക്കുമതിയിലെ ഇടിവ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കാത്തതാണ് ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടായതിന് കാരണമായി ചൈനീസ് ദേശീയമാധ്യമം ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം നിലനില്‍ക്കുന്നതിനിടെയും 19 ബില്യണ്‍ ഡോളറിന്റ ഉത്പന്നങ്ങള്‍ എത്തി.
ചൈനയുടെ പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഓര്‍ഗാനിക് കെമിക്കല്‍സ്, വളം, ആന്റി ബയോടിക്സ് എന്നിവ കഴിഞ്ഞകൊല്ലം ഏറ്റവുമധികം കയറ്റി അയച്ചത് ഇവിടേക്കാണ്. ഇതേവര്‍ഷം ഇന്ത്യയുടെയും ചൈനയുടെയും വ്യാപാരം 92.82 ബില്യണ്‍ ഡോളറിലെത്തി. അരിയാണ് ചൈന വന്‍തോതില്‍ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: