കണ്ണൂര്‍: സ്വന്തം അണികളുടെ മുഖത്തുനോക്കാന്‍ മടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറി നിന്ന മുഖ്യമന്ത്രി ഇക്കാര്യം വിവാദമായതോടെ സ്വന്തം മണ്ഡലത്തിലെത്തി. സംസ്ഥാന ഭരണകൂടത്തിനും പാര്‍ട്ടിക്കുമെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കാരണം സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം പ്രാദേശികതലങ്ങളില്‍ പാര്‍ട്ടി അണികളിലും നേതാക്കളിലും തികഞ്ഞ നിസ്സംഗതയാണ്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം മറ്റ് മുന്നണികളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ഇത് തിരിച്ചറിഞ്ഞ് ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയിട്ടുളളത്. എന്നാല്‍ കണ്ണൂരില്‍ നാല് ദിവസം മുഖ്യമന്ത്രി തങ്ങുമ്പോഴും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേതിന് സമാനമായി പ്രചാരണരംഗത്ത് പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയോ വോട്ടഭ്യര്‍ത്ഥനയുമായി നേരിട്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചെയ്യുന്നില്ല.
പ്രചാരണത്തിന് മുഖ്യമന്ത്രിയിറങ്ങാത്തത് ചര്‍ച്ചയായതിന് പിന്നാലെ നിലപാട് മാറ്റവുമായി രംഗത്ത് വരികയായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പെട്ടന്നുള്ള തീരുമാന മാറ്റം. അതേസമയം പരസ്യ പ്രചാരണത്തിനില്ലെന്ന മുന്‍ നിലപാടില്‍ തന്നെയാണ് പിണറായി. കണ്ണൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലല്ലാതെ ജില്ലയിലെ മറ്റിടങ്ങളില്‍ പാര്‍ട്ടി പരിപാ
ടികള്‍ക്കെത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ തനിക്കുനേരെ ചോദ്യങ്ങളുയരുമോ എന്ന ഭയം കാരണമാണ് ജനങ്ങളുമായി നേരിട്ടിടപെടുന്ന പരിപാടികള്‍ ഉപേക്ഷിച്ചതെന്നാണ് സൂചന.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഇല്ലാത്തത് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം ചര്‍ച്ചയായിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിച്ച സാഹചര്യത്തില്‍ സിപിഎം പ്രചാരണ ബോര്‍ഡുകളില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ചര്‍ച്ചയായി. അതേസമയം, കണ്ണൂരിലേക്കുള്ള പിണറായിയുടെ വരവ് കൂനിന്മേല്‍ കുരുവാകുമോയെന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് യോഗങ്ങളും മറ്റും നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസും മറ്റ് അഴിമതി ആരോപണങ്ങളും വീണ്ടും സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കമോയെന്നുളള ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഇത്രയും ദിവസം മാറി നിന്നതെന്നും ഇപ്പോഴും പൊതുപ്രചാരണത്തിനിറങ്ങാത്തതെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: