കൊച്ചി : ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് സിബിഐ. ഇതുവരെ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും സിബിഐ സംഘം. ലൈഫ് മിഷന് കേസിലെ അന്വേഷണത്തിന്റെ സ്റ്റേ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ലൈഫ് മിഷന് കേസിലെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ഗൂഢാലോചനയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം പങ്കാളിത്തമുണ്ട്. വലിയ രീതിയിലുള്ള കൈക്കൂലി ഇടപാട് തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ പുറത്ത് വന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതായുണ്ട്. കോടതിയുടെ സ്റ്റേ ഭാഗികമായി നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം ശരിയായി മുന്നോട്ട് പോകാന്‍ ഇതുമൂലം സാധിക്കുന്നില്ല. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാകുന്നില്ല. കേസുമായി ബന്ധപ്പെട്ട പല സുപ്രധാന ഫയലുകളും ലഭിക്കുന്നില്ലെന്നും അതിനാല്‍ സ്റ്റേ മാറ്റണമെന്നും ഹൈക്കോടതിയില്‍ സിബിഐ അറിയിച്ചു.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷനെ എഫ്സിആര്‍എ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. യുണിടാക്കിനെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: