ന്യൂദല്‍ഹി: ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനായി ഉണ്ടാക്കിയ നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വികസനം നടപ്പിലാവണമെങ്കില്‍ പരിഷ്കാരങ്ങള്‍ വേണമെന്ന് അദേഹം പറഞ്ഞു. സമഗ്രമായ പരിഷ്കാരങ്ങളും വികസനവുമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ പല നിയമങ്ങളും ഇന്ന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദേഹം പറഞ്ഞു. ആഗ്ര മെട്രോ റെയില്‍ പ്രോജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലത് നടപ്പിലാക്കാനായി ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഈ നൂറ്റാണ്ടില്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. പരിഷ്കാരങ്ങള്‍ ഒരു തുടര്‍ പ്രകിയയാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: