കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചാണ് ഹര്‍ജി ഈമാസം 11-ലേക്ക് മാറ്റിയത്. ലീഗ് നേതാവായ തന്നെ കേസില്‍ പ്രതിചേര്‍ത്തതിന് പിന്നില്‍ രാഷ്ട്രീയകാരണങ്ങളാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മാര്‍ച്ചില്‍ കുറ്റപത്രം നല്കിയ കേസില്‍ ഒമ്പതുമാസത്തിനുശേഷം വിജിലന്‍സ് നടത്തിയ അറസ്റ്റ് ദുരൂഹമാണെന്നും ഹര്‍ജിയിലുണ്ട്.
കഴിഞ്ഞമാസം 18-നാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ അഞ്ചായം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെ ആശുപത്രിയിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: