Categories: Kerala

ബിജെപി കഴിഞ്ഞ തവണ ജയിച്ചത് 1321 വാര്‍ഡുകളില്‍; ഇത്തവണ നാലിരട്ടി; 70 പഞ്ചായത്തുകള്‍ ഭരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

Published by

തിരുവനന്തപുരം:   ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ഉണ്ടാക്കുക ബിജെപി ആയിരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബിജെപിയുടെ വോട്ടിലും സീറ്റിലും വലിയ വര്‍ധന ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ ത്രിതല പഞ്ചായത്തുകളില്‍ എല്ലാം കൂടി 1321 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ഇത് നാലിരട്ടിയിലധികമായി വര്‍ധിപ്പിക്കും. 5000-6000 വാര്‍ഡുകളില്‍ ജയിക്കുക ബിജെപി പ്രതിനിധികളാകും. തിരുവനന്തപുരം, പാലക്കാട്, തൊടുപുഴ, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍. ആറ്റിങ്ങല്‍ തുടങ്ങി  10-12 നഗരസഭകളുടെ ഭരണം ബിജെപിയ്‌ക്കാകും. 60-70 പഞ്ചായത്തുകളിലും ഭരണം കിട്ടും.

നിലവില്‍ പാലക്കാട് നഗരസഭ ഉള്‍പ്പെടെ 11 സ്ഥലത്താണ് ബിജെപി ഭരിക്കുന്നത് . പത്തനംതിട്ട-4(കുളനട, കുറ്റൂര്‍,നെടുബ്രം, കൊറ്റനാട്),തിരുവനന്തപുരം-3 (വെങ്ങാനൂര്‍, കല്ലിയൂര്‍, വിളവൂര്‍ക്കല്‍), കാസര്‍കോട്-2( മധൂര്‍, ബെല്ലൂര്‍), തൃശ്ശൂര്‍-1(അവിനിശ്ശേരി) എന്നീ പഞ്ചായത്തുകളിലാണ് ഭരണമുള്ളത്.

59 പഞ്ചായത്തുകളില്‍ ബിജെപി പ്രതിപക്ഷത്തും 94 സ്ഥലത്ത് നിര്‍ണ്ണായക ഘടകവുമായി. ആറ് നഗരസഭകളില്‍ ബിജെപിയായിരുന്നു പ്രതിപക്ഷത്ത്.

ഇത്തവണ ഗ്രാമ പഞ്ചായത്തില്‍ 13,338 വാര്‍ഡില്‍ ബിജെപിയും 383 ഇടത്ത് ഘടക കക്ഷികളും മത്സരിക്കുന്നു. നഗരസഭകളില്‍ 2277 സ്ഥാനാര്‍ത്ഥികളുണ്ട്. 75 സീറ്റില്‍ ഘടക കക്ഷികളും. കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ 373 പേരുള്‍പ്പെടെ 409 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക