തൃശൂര്‍: ജില്ലയില്‍ 476 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്് രോഗബാധ. 270 പേര് രോഗമുക്തരായി. ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 6617 പേരാണ്. 4373 പേര് വീടുകളിലും തൃശൂര്‍ സ്വദേശികളായ 93 പേര് മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. 550 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 167 പേര് ആശുപത്രിയിലും 383 പേര് വീടുകളിലുമാണ്.
4923 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3735 പേര്‍ക്ക് ആന്റിജെന്‍ പരിശോധനയും, 1080 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 108 പേര്‍ക്ക് ട്രുനാറ്റ്, സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചത് 62,554 പേര്‍ക്കാണ്. 55,487 പേരെ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. 5,06,451 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: