കൊച്ചി: അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന സൂചന നല്‍കി റെയില്‍വേ മന്ത്രാലയം. സര്‍വീസുകള്‍ വീണ്ടും തുടങ്ങുമ്പോള്‍ ട്രെയിനുകള്‍ക്കും രൂപമാറ്റം ഉണ്ടാകും. പകല്‍ മാത്രം ഓടുന്ന ട്രെയിനുകള്‍ ഡബിള്‍ ഡെക്കറിലേക്കു മാറ്റാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
12 മണിക്കൂറിനുള്ളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ എല്ലാം ഡബിള്‍ ഡെക്കറാക്കാനാണ് റെയില്‍വേ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ നിര്‍മാണം തുടങ്ങി. ആദ്യഘട്ട കോച്ചുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ കേരളത്തിലെ വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവ ഡബിള്‍ ഡെക്കര്‍ കോച്ചിനായി പരിഗണിക്കും. ഡബിള്‍ ഡക്കറിന്റെ ഒരു കോച്ചില്‍ 120 സീറ്റുകളാണു സജ്ജമാക്കിയിട്ടുള്ളത്. മുകള്‍ഭാഗത്ത് 50, താഴെ 48, വശങ്ങളില്‍ 16, 6 വീതം സീറ്റുകളാണുണ്ടാവുക. മൊബൈല്‍, ലാപ്‌ടോപ് ചാര്‍ജര്‍ പോയിന്റുകള്‍, നിര്‍ത്തുന്ന സ്റ്റേഷനുകള്‍ അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡുകള്‍, സിസിടിവി ക്യാമറ, ചെറിയ ലഘുഭക്ഷണശാല എന്നിവയുണ്ടാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന് സഞ്ചരിക്കാനാവും. ആദ്യഘട്ടത്തില്‍ ഏസി കോച്ചുകളാണ് പുറത്തിറക്കുന്നത്.
റെയില്‍വേയുടെ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ കോച്ചുകള്‍ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: