ന്യുദല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയതായി റിപ്പോര്‍ട്ട്. പരിശോധനയില്‍ പോസിറ്റീവ് ആയ ക്യാബിന് ക്രുവുമായാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയത്. നവംബര്‍ 13ന് മധുര-ഡല്‍ഹി വിമാനത്തിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ച ക്യാബിന് ക്രൂ യാത്ര ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രോഗ വിവരം അറിഞ്ഞിട്ടും അധികൃതര്‍ സര്‍വീസ് തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.
ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രീ ഫ്ളൈറ്റ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെങ്കിലും അടുത്ത ദിവസം അന്താരാഷ്ട്ര വിമാന സര്‍വീസില്‍ പ്രവര്ത്തിക്കേണ്ടിയിരുന്നതിനാലാണ് ഹെഡ് ക്രൂ അംഗത്തിന് ഇത് നടത്തിയത്. ഈ പരിശോധനയിലാണ് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ നവംബര്‍ 14 മുതല്‍ മാറ്റിനിര്‍ത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: