Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാലിഫോര്‍ണിയയില്‍ ലേസര്‍ വ്യവസായം; മുഹമ്മയില്‍ മീന്‍കൃഷി: ഡോ. രാംദാസ് പിള്ള, വ്യത്യസ്തനായ ശാസ്രജ്ഞന്‍

മുഹമ്മ മനക്കാട്ടംപള്ളി വീട്ടില്‍ ഗോദവര്‍മ്മന്‍ രാമപണിക്കരുടെയും ചെല്ലമ്മയുടെയും നാലാമത്തെ മകന്‍ രാംദാസ് പ്രീഡിഗ്രിക്ക് തോറ്റത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു വിഷയമായിരുന്നില്ല. 'പഠിച്ചില്ല, തോറ്റു. വീണ്ടും എഴുതണം' അത്ര മാത്രം. എന്നാല്‍ രാദാസിന് അത് വലിയ വിഷയമായി. നാട്ടുകാരുടെയും കൂട്ടുകാരുടേയും മുഖത്ത് നോക്കാന്‍ മടി.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Dec 6, 2020, 02:31 am IST
in Varadyam

മുഹമ്മ മനക്കാട്ടംപള്ളി വീട്ടില്‍ ഗോദവര്‍മ്മന്‍ രാമപണിക്കരുടെയും  ചെല്ലമ്മയുടെയും നാലാമത്തെ മകന്‍ രാംദാസ് പ്രീഡിഗ്രിക്ക് തോറ്റത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു വിഷയമായിരുന്നില്ല. ‘പഠിച്ചില്ല, തോറ്റു. വീണ്ടും എഴുതണം’ അത്ര മാത്രം. എന്നാല്‍ രാംദാസിന് അത് വലിയ വിഷയമായി. നാട്ടുകാരുടെയും കൂട്ടുകാരുടേയും മുഖത്ത് നോക്കാന്‍ മടി. ആളുകളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ അടുത്തുള്ള വായനശാല അഭയമാക്കി. അതുപക്ഷേ രാംദാസിന്റെ ജീവിതം മാറ്റി. കൊച്ചു വായനശാലയിലും സമീപത്തുള്ള മറ്റു വായനശാലകളിലും ഉണ്ടായിരുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു. നോവലും കഥയും നാടകങ്ങളും തീര്‍ന്നപ്പോള്‍ ശാസ്ത്ര പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ നല്‍കിയ കൗതുകവും ആകാംക്ഷയും രാംദാസിനെ കൊണ്ടുചെന്നെത്തിച്ചത് ശാസ്ത്രഭാവനയുടെ പുതിയ തലങ്ങളിലേക്ക്. പുനര്‍ പരീക്ഷ എഴുതി പ്രീഡിഗ്രി ജയിച്ച രാംദാസിന് പിന്നിടുള്ള പരീക്ഷകളൊന്നും പരീക്ഷണങ്ങളായിരുന്നില്ല. വിജയത്തിന്റെ പടവുകള്‍ മാത്രം.

ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും, തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ സ്‌പെഷ്യാലിറ്റിയോടെ ബിരുദാനന്തര ബിദുരവും. ദല്‍ഹി ഐഐടിയില്‍ എംടെക്കും ഫൈബര്‍ ഒപ്റ്റിക്‌സില്‍ ഗവേഷണവും. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ഓഫ് സയന്‍സും ലേസര്‍ ടെക്‌നോളജിയില്‍ പിഎച്ച്ഡിയും. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദം.  

ഓപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നോളജിയില്‍ ഇന്ന് ലോകത്തിലെ മുന്‍നിര  ശാസ്ത്രജ്ഞനാണ് ഡോ. രാംദാസ് പിള്ള. ലേസര്‍പ്രകാശ തരംഗങ്ങളുടെ വിവരവിനിമയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ നിരവധി പബ്‌ളിക്കേഷന്‍സുകളും പേറ്റന്റുകളും ഈ മുഹമ്മക്കാരന്റെ പേരിലാണ്. നാസയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് ആദ്യമായി സന്ദേശങ്ങള്‍ അയയ്‌ക്കുന്നതിന് ഉപയോഗിച്ച ട്രാന്‍സ്മിറ്ററുകള്‍ നിര്‍മ്മിച്ചത് ഈ മലയാളിയാണ്        
 

 ലോകത്തിലെ ഏകകമ്പനി.

ചിക്കാഗോ പ്രിറ്റല്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ ലേസര്‍ ആന്‍ഡ് ആംപ്ലിഫയര്‍ എന്ന കമ്പനിയില്‍ ആറുമാസം സേവനം അനുഷ്ഠിച്ച ശേഷം 1996ല്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയില്‍ ന്യൂഫോട്ടോണ്‍ ടെക്‌നോളജീസ് എന്ന കമ്പനി രാംദാസ് തുടങ്ങിയത്.

ശൂന്യാകാശത്തു നിന്നുള്ള വാര്‍ത്താവിനിമയത്തിനു ഉപയോഗിക്കുന്ന ലേസര്‍ ട്രാന്‍സ്മിറ്ററുകളും  ആംപ്ലിഫെയറുകളും നിര്‍മിക്കുന്നതില്‍ പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ള ആദ്യത്തേതും ലോകത്തിലെ ഏകകമ്പനിയുമാണ് ന്യൂഫോട്ടോണ്‍ വ്യവസായം. ഡിഫന്‍സ്, എയറോസ്‌പേസ്, ബയോ മെഡിക്കല്‍, ടെലി കമ്മ്യൂണിക്കേഷന്‍, റിസര്‍ച്ച് എന്നീ മേഖലകളില്‍ വേണ്ടിവരുന്ന ഉപകരണങ്ങള്‍ ലോകവ്യാപകമായി വിതരണം ചെയ്യുന്ന കമ്പനി. ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍, ദേശീയ ലാബോറട്ടറികള്‍ മുതല്‍ ഫോര്‍ച്ച്യൂണ്‍ 500 കമ്പനികള്‍ വരെയാണ് ന്യൂഫോട്ടോണിന്റെ ഉപഭോക്താക്കള്‍.

ഒരേയൊരു വിന്‍ വിഷ്

കോവിഡ് കാലം ഐടി മേഖലയെ തകര്‍ത്തിട്ടില്ല എന്നതിന് തെളിവായി സംസ്ഥാന സര്‍ക്കാര്‍ പേരെടുത്തു പറഞ്ഞ ഒരേയൊരു കമ്പനി വിന്‍വിഷ് ആണ്. ടെക്‌നോപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ്  ഒരു ഏക്കറില്‍ ഐടി കാമ്പസ് നിര്‍മിക്കുന്ന വലിയ പദ്ധതിയുമായി വന്നതാണ് ചൂണ്ടിക്കാണിച്ചത്. മക്കളായ വിനായക്, വിശാഖ്് എന്നിവരുടെ പേരുകള്‍ ചേര്‍ത്ത്  ന്യൂഫോട്ടോണിന്റെ സബ്‌സിഡറി ആയി തുടങ്ങിയതാണ് വിന്‍വിഷ് ടെക്‌നോളജീസ്. 22,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥിതി ചെയ്യുന്ന  വിന്‍വിഷ്  രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ മന്ദിരത്തിലേക്കു മാറുമ്പോള്‍ നിരവധി പുതിയ പദ്ധതികള്‍ ആരംഭിക്കും.  1500 ഓളം പേര്‍ക്ക് നേരിട്ട് ജോലി നല്‍കാനാകും. നൂറു കോടിയുടെ നിക്ഷേപമാണ് രാംദാസ് പിള്ള നടത്തുക.

ലേസര്‍ കാന്‍സര്‍ ചികിത്സ

ലേസര്‍ ശാസ്ത്രജ്ഞനായ ഡോ.രാംദാസ് കാന്‍സര്‍ ചികിത്സാരംഗത്തും ഒരു പുതിയ കാല്‍വെയ്‌പ് നടത്താനൊരുങ്ങുകയാണ്.  കാന്‍സര്‍ സെല്ലുകളെ ലേസര്‍ രശ്മികൊണ്ട് നശിപ്പിക്കുന്ന ചികിത്സ. അമേരിക്കയിലും യൂറോപ്പിലും ഫലപ്രദമായി നടത്തിവരുന്ന ഈ ചികിത്സാരീതിക്ക് ഇന്ത്യയില്‍ അനുമതിക്കായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ന്യൂഫോട്ടോണ്‍ വികസിപ്പിച്ച ആധുനിക ലേസര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ ശാസ്ത്രീയ പരീക്ഷണങ്ങള്‍  മൃഗങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ടെക്‌നോപാര്‍ക്കിലെ പുതിയ കെട്ടിടത്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. റേഡിയേഷന്‍ രശ്മികള്‍ കാന്‍സര്‍ സെല്ലിനൊപ്പം മറ്റു സെല്ലുകളും നശിച്ചുപോകുമ്പോള്‍ പ്രത്യേക ഫ്രീക്വന്‍സിയില്‍ സൂക്ഷ്മമായി കടത്തിവിടുന്ന ലേസര്‍ രശ്മികള്‍ കാന്‍സര്‍ സെല്ലുകളെ മാത്രം നശിപ്പിച്ച് മറ്റ് സെല്ലുകളെ സംരക്ഷിക്കുന്ന രീതിയാണ് ഫോട്ടോ ഡയനാമിക് തെറാപ്പിയിലൂടെ അവലംബിക്കുന്നത്. കാന്‍സറിനുള്ള മറ്റ് ചികിത്സകള്‍ക്കു വരുന്ന ചെലവുകളേക്കാള്‍ ഏറെ ചുരുങ്ങിയ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഓറല്‍ കാന്‍സറിനുള്ള ചികിത്സയായിരിക്കും തുടക്കത്തില്‍ ആരംഭിക്കുക.

ശ്രീചക്രവും ലേസറും

ലോസ് ആഞ്ചലസില്‍  2009 ല്‍ നടന്ന ‘കേരള ഹിന്ദൂസ്  ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന സംഘടനയുടെ ദേശീയ കണ്‍വന്‍ഷനില്‍ എത്തിയവര്‍ക്കെല്ലാം സംഘടനയുടെ പ്രസിഡന്റിന്റെ ‘അപ്രതീക്ഷിത സമ്മാനം’ ഉണ്ടായിരുന്നു-പവിത്രമായ ശ്രീചക്രം. രാംദാസ് പിള്ളയായിരുന്നു പ്രസിഡന്റ്. ഏകകേന്ദ്ര വൃത്തങ്ങള്‍ക്കുനടുവില്‍ വരയ്‌ക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേര്‍ത്ത്  ചെമ്പുതകിടില്‍ വരയ്‌ക്കുന്ന ശ്രീചക്രം ഹിന്ദുക്കള്‍ ആരാധിക്കാവുന്ന വിശിഷ്ട യന്ത്രമാണ്. സര്‍വ്വ ദേവീദേവന്മാരുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന  ശ്രീചക്രത്തിന് സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുവാനുള്ള ശക്തി ഉണ്ടെന്നാണ് വിശ്വാസം. ഇന്നും അമേരിക്കയിലെ മലയാളി വീടുകളില്‍ പുതുമ നഷ്ടപ്പെടാതെ ആ ശ്രീചക്രം പൂജാമുറിയിലുണ്ട്.  സ്വണ്ണം പൂശിയ അനൊഡൈസിഡ് അലൂമിനിയത്തില്‍ എയ്‌റോ സ്‌പേസ്  ഗുണനിലവാരത്തില്‍ നിര്‍മ്മിച്ച ചക്രങ്ങള്‍ നൂറ്റാണ്ടു കഴിഞ്ഞാലും പുത്തനായി നില്‍ക്കും.  

എന്തിലും ഏതിലും പുതുമയും കയ്യൊപ്പും എന്ന രാംദാസ് പിള്ളയുടെ ചിന്തയുടെ ഫലമായിരുന്നു ‘ശ്രീചക്രം’. അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ അധ്യക്ഷന്റെ ചുമതല മാത്രമല്ല, കാലിഫോര്‍ണിയയിലെ മലയാളി കൂട്ടായ്‌മയ്‌ക്കെല്ലാം ധനമന പിന്തുണയുമായി മുന്നിലുണ്ടാകും. ലോസ് ആഞ്ചലസിലെ സാംസ്‌കാരിക സംഘടനയായ ‘ഓം’ (ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി) അധ്യക്ഷനായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ലോസ് ആഞ്ചലസിലെ ഡാനിയല്‍ സൂസന്‍ റിലീഫ് ഫണ്ടിന്റെ  ഡയറക്ടറായും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. നാട്ടിലെത്തുമ്പോള്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുക്കാനും, ഉത്സവപ്പറമ്പുകളില്‍ സാന്നിധ്യമാകാനും സമയം കണ്ടെത്തുന്ന വ്യത്യസ്ഥനായ ശാസ്ത്രജ്ഞനുമാണ് രാംദാസ്.

മീന്‍ കൃഷി നടത്തുന്ന  ആഗോള ശാസ്ത്രജ്ഞന്‍ 

ഗവേഷകനും ശാസ്ത്രജ്ഞനും വ്യവസായ സംരംഭകനുമായി തിളങ്ങുന്ന രാംദാസ് പിള്ള,  അതിനൂതനമായ കണ്ടുപിടുത്തങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വ്യവസായങ്ങളുമായി മുന്നേറുമ്പോള്‍ നാട്ടില്‍  പുതിയൊരു സംരംഭത്തിനു കൂടി തുടക്കമിട്ടു-മീന്‍ വളര്‍ത്തല്‍. മുഹമ്മയിലെ കുടുംബ വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍  കൃത്രിമ കുളങ്ങളിലായി ബയോഫ്ലോക്ക് എന്ന വ്യത്യസ്ത മത്സ്യകൃഷി. പൈപ്പും കമ്പിയും ജിഎസ്എം ഷീറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന ടാങ്കുകളാണ് കുളങ്ങള്‍. ബ്ലൗവര്‍ ഉപയോഗിച്ച് വെള്ളത്തില്‍ ഓക്സിജന്‍ കടത്തിവിടും. പ്രധാനമായും സിലോപ്പി, ചെമ്പല്ലി ഇനങ്ങളാണുള്ളത്. ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ബാക്ടീരിയയാണ് ഇതിന്റെ പ്രധാന തീറ്റ. പതിനായിരം ലിറ്റര്‍ വെള്ളത്തില്‍ ആയിരത്തോളം മത്സ്യങ്ങളെ വളര്‍ത്താം. അഞ്ച് മാസത്തിനകം ഒരോന്നിനും 350 മുതല്‍ 400 ഗ്രാം വരെ തൂക്കമുണ്ടാവകയും ചെയ്യും. ”ഇത്രയും ഉയര്‍ന്ന ബിസിനിസ്സുകള്‍ ചെയ്യുന്ന ശാസ്ത്രജ്ഞന്‍ എന്തിന് മീന്റെ പുറകെ” എന്ന ചോദ്യത്തിന് ”സാമ്പത്തികമായി കേരളത്തിന്റെ മുഖച്ഛായ മാറ്റാവുന്ന സംരംഭമാണിത്. ആദ്യകൃഷിയില്‍ തന്നെ മുടക്കുമുതല്‍ തിരികെ ലഭിക്കും. ഐടി ബിസിനസ്സിന്റെ റിസ്‌ക്ക് മീന്‍ കൃഷിക്ക് ഇല്ല” എന്നാണ് രാംദാസിന്റെ ഉത്തരം. ഇസ്രയേല്‍ ശാസ്ത്രജ്ഞന്‍ യോറം അവ്‌നിമെല്‍ച്ച് ആവിഷ്‌കരിച്ച പുതുയുഗ ബയോഫ്‌ളോക്ക് കൃഷിയുടെ ശാസ്ത്രീയതയും ബിസിനസ്സ് ലാഭവും വിവരിക്കുകയും ചെയ്യും.

Tags: പി ശ്രീകുമാര്‍മുഹമ്മകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കഡോ. രാംദാസ് പിള്ളവിന്‍ വിഷ്കാലിഫോര്‍ണിയശ്രീചക്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ബിഷപ്പിനു പിന്നാലെ സഖാവും സത്യം പറയുമ്പോള്‍

Article

മോദി വിരോധികളുടെ മുഖത്തടിച്ച് ബിഷപ്പ്

Alappuzha

മുഹമ്മ കൊലപാതകശ്രമം; പ്രതി അറസ്റ്റില്‍

Alappuzha

പോള ശല്യം രൂക്ഷം; മുഹമ്മ – കുമരകം യാത്ര ദുരിതത്തില്‍

Varadyam

കാന്‍ഷിയുടെ മോക്ഷമാര്‍ഗ്ഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.