ചെന്നൈ: അടുത്തു നടക്കുന്ന തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ നടന് രജനീകാന്തിന്റെ പാര്‍ട്ടി. രജനീകാന്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി തമിഴരുവി മണിയനാണ് ഇക്കാര്യ വ്യക്തമാക്കിയത്. 2021ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി 234 സീറ്റിലും മത്സരിക്കും. അടുത്തവര്‍ഷം ആദ്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അദേഹം പറഞ്ഞു. തങ്ങളുടേത് സാത്വികമായ രാഷ്ട്രീയമാണെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും രജനീകാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുമെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രജനി മക്കള്‍ മണ്‍ട്രത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്. ഞാന്‍ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു, ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ അവരുമായി പങ്കുവച്ചു. ഞാന്‍ എന്ത് തീരുമാനമെടുത്താലും എന്റെ പക്ഷത്തുണ്ടാകുമെന്ന് അവര്‍ എനിക്ക് ഉറപ്പ് നല്കി. മത്സരിക്കുന്ന കാര്യത്തിലടക്കം എന്റെ തീരുമാനം എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള രജനി കൊവിഡ് പ്രോട്ടോക്കോളില്‍ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുന്നയാളാണ്. അതുകൊണ്ടാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നത് എന്നതരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. താന്‍ പാര്‍ട്ടി രൂപീകരിക്കുമെന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്നും 2017 ല്‍ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: