ന്യൂദല്‍ഹി: കാനഡ വിദേശകാര്യമന്ത്രി വിളിച്ച യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കില്ല. ദല്‍ഹിയിലെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നടത്തിയ തുടര്‍ച്ചയായുള്ള പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണണ് തീരുമാനം. ഏഴാം തീയതി നിശ്ചയിച്ച യോഗത്തില്‍നിന്നാണ് ഇന്ത്യ പിന്മാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കനേഡിയന്‍ മന്ത്രി ഫ്രാങ്കോസ് ഫിലിപ് യോഗം വിളിച്ചത്.
ഇതിനിടെ കര്‍ഷക സമരത്തെ പിന്തണച്ച് ട്രൂഡോ രംഗത്തെത്തിയതില്‍ കനേഡിയന്‍ സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം പരാമര്ശങ്ങല് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകാനിടയാക്കുമെന്ന മുന്നറിയിപ്പും നല്കി. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം കാനഡയെ അറിയിച്ചിരിക്കുന്നത്. എസ് ജയശങ്കര്‍ ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: