തിരുവനന്തപുരം : വയലിനിസ്റ്റ് ബാലബാസ്കറിന്റെ മരണത്തിന് മുമ്പെടുത്ത ഇന്‍ഷുറന്‍സ് പോളിസി കേന്ദ്രീകരിച്ചും അന്വേഷണം. അപകടത്തില്‍ മരിക്കുന്നതിന് എട്ട് മാസം മുമ്പാണ് ബാലഭാസ്കര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ ഇതില്‍ സുഹൃത്ത് വിഷ്ണു സോമ സുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവുമാണ് നല്‍കിയിരിക്കുന്നത്. ഇതു കേന്ദ്രീകരിച്ചാണ് സിബിഐ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരേയും, എല്‍ഐഎസി മാനേജര്‍, ഇന്‍ഷുറന്‍സ് ഡവലപ്പ്മെന്റ് ഓഫീസര്‍ എന്നിവരെയും ചോദ്യം ചെയ്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെയും മൊഴിയെടുത്തിട്ടുണ്ട്. പച്ച ഷര്‍ട്ട് ധരിച്ചിരുന്നയാളാണ് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നതെന്നാണ് അജിയുടെ മൊഴി.
ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയിരുന്നു. സ്വര്‍ണക്കടത്ത് സംഘമാണ് മരണത്തിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ബാലഭാസ്കറിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിനായി നടത്തിയ കൊലപാതകമായിരുന്നെന്നും ബാലഭാസ്കറിന്റെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. അതേസമയം ബാലഭാസ്കറിന്റേത് അപകട മരണം ആണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് ശേഷമാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: