വാഷിങ്ടണ്‍: ഇന്തോ-പസഫിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യയുമായി പ്രതിരോധ സഖ്യത്തിലേര്‍പ്പെടുമെന്ന് അമേരിക്ക. മേഖലയില്‍ പ്രത്യേകിച്ച് തെക്കന്‍ ചൈനാകടലില്‍ ചൈനീസ് സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അമേരിക്കയും മറ്റ് ക്വാഡ് രാഷ്ട്രങ്ങളും ഇന്ത്യയുമായി സഖ്യത്തിലേര്‍പ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് മേഖലയിലും അതിശക്തമായ നാവിക വ്യൂഹത്തെയാണ് ഇന്ത്യയും യുഎസും വിന്യസിക്കുന്നത്.
ഇന്ത്യയുമായി തന്ത്രപ്രധാനമായ സഖ്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യുഎസ് നാവികസേന സെക്രട്ടറി കെന്നത്ത് ബ്രാത്ത്വെയ്റ്റാണ് വ്യക്തമാക്കിയത്. അമേരിക്കന്‍ നാവികസേനയുടെ സിവിലിയന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന രണ്ടാമത്തെ പ്രധാന ഉദ്യോഗസ്ഥനാണ് കെന്നത്ത്. കഴിഞ്ഞമാസം ഇന്ത്യയും യുഎസും ക്വാഡ് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് മലബാര്‍ നാവികാഭ്യാസം നടത്തിയിരുന്നു.
അമേരിക്കയുടെ പ്രഥമ നാവികവ്യൂഹം അടിമുടി പുതുക്കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നു. പസഫിക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന ഏറ്റവും വിപുലമായ വ്യൂഹമാണ് ആധുനിക സംവിധാനങ്ങളോടെ ശക്തമാക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ഏകോപനമുള്പ്പെടെ ഫസ്റ്റ് ഫ്ളീറ്റാണ് കൈകാര്യം ചെയ്യുന്നത്.
മേഖലയിലെ വ്യോമയാന നിയമമനുസരിച്ചുള്ള സ്വാതന്ത്ര്യത്തിന് യുഎസ്, ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് രാഷ്ട്രങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെന്നത്ത് പറഞ്ഞു. ഏഴാം കപ്പല്പ്പടയെയാണ് യുഎസ് ഈ മേഖലയില്‍ വിന്യസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: