തൃശൂര്‍: മണലൂര്‍,അന്തിക്കാട്,അരിമ്പൂര്‍ (10 വാര്‍ഡുകള്‍), താന്ന്യം (6 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് അന്തിക്കാട് ഡിവിഷന്. കോള്‍മേഖല ഉള്‍പ്പെടുന്ന അന്തിക്കാടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിനോക്കിയിട്ടില്ലെന്ന് ജനങ്ങള്‍. ഡിവിഷനിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ ശ്രമമൊന്നും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കോള്പാടശേഖരമെല്ലാം രാഷ്ട്രീയവല്ക്കരിക്കപ്പെട്ടിരിക്കുന്നതിനാല് അര്‍ഹമായ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തോടുകളും കാനകളും ശുചീകരിച്ചിട്ടില്ല. ഡിവിഷന്റെ പലമേഖലകളിലും മഴക്കാലത്തു പോലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ കടുത്ത യാത്രാക്ലേശമാണ് അനുഭവിക്കുന്നത്.
പൊതുഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ വലയുകയാണ്. അന്തിക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. രാത്രിയില്‍ ഡോക്ടറുടെ സേവനമില്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ വലയുന്നു. നേരത്തെയുണ്ടായിരുന്ന കിടത്തി ചികിത്സ പുനരാരംഭിക്കാനും നടപടിയുണ്ടായിട്ടില്ല. നിരവധി കന്നുകാലി കര്‍ഷകര്‍ ഡിവിഷനിലുണ്ടെങ്കിലും ഗുണകരമായ പദ്ധതികള്‍ നടപ്പിലാക്കാത്തതിനാല്‍ ഇവരെല്ലാം ദുരിതത്തിലാണ്. മത്സ്യ കൃഷി നടത്തുന്നവര്‍ക്കായി അത്യാധുനിക രീതിയിലുള്ള അക്വാപോണിക്സ്, ബയോഫ്ളോക്സ് തുടങ്ങിയ പദ്ധതികളൊന്നും തന്നെ നടപ്പാക്കിയില്ല. നിലവില്‍ എല്‍ഡിഎഫിലെ സിജി മോഹന്‍ദാസാണ് അന്തിക്കാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* ലക്ഷങ്ങള്‍ ചെലഴിച്ച് നിര്‍മ്മിക്കുന്ന അന്തിക്കാട് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പാതി വഴിയില്‍ സ്തംഭിച്ചു കിടക്കുന്നു
* ഹൈക്കനാലുകളെ ബന്ധപ്പെടുത്തി ജലസേചന പദ്ധതികളുണ്ടായില്ല
* മൃഗസംരക്ഷണമേഖലയില്‍ യാതൊരു പദ്ധതിയും നടപ്പാക്കിയില്ല. കന്നുകാലി കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികളുണ്ടായില്ല
* അന്തിക്കാട് പഞ്ചായത്ത് ഗ്രൗണ്ട് നിര്‍മ്മാണം വര്‍ഷങ്ങളായിട്ടും പൂര്‍ത്തികരിച്ചിട്ടില്ല
* വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. ശാശ്വത പരിഹാര നടപടികളുണ്ടായില്ല
* ആധുനിക സംവിധാനത്തോടെയുള്ള പൊതുശ്മശാനം നിര്‍മ്മിക്കാന്‍ നടപടിയുണ്ടായില്ല
* കനോലി കനാലിനെ ജലടൂറിസം മേഖലയുമായി ബന്ധിപ്പിച്ചുള്ള ജലടൂറിസ്റ്റ് പദ്ധതി നടപ്പാക്കിയില്ല
* അന്തിക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം
* പട്ടികജാതി കോളനികള്‍ വികസനമെത്താതെ കിടക്കുന്നു. പലയിടത്തും കടുത്ത കുടിവെള്ളക്ഷാമം
* പടിയം പൂലാംപുഴയില് സ്റ്റീല്പാലം നിര്‍മ്മിക്കാന്‍ ശ്രമമുണ്ടായില്ല
* ഡിവിഷനില്‍ മാലിന്യ പ്രശ്നം രൂക്ഷം. മാലിന്യ സംസ്കരണ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല
* സ്ത്രീശാക്തീകരണ പദ്ധതികളോ, സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതികളോ നടപ്പാക്കിയില്ല
* പടിയത്ത് അടച്ചുപൂട്ടിയ വെറ്ററിനറി ക്ലിനിക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയുണ്ടായില്ല
* അങ്കണവാടികള്‍ കളിയുപകരണങ്ങളില്ലാതെ അവഗണനയില്‍. യാത്രാസൗകര്യമില്ലാത്തതിനാല്‍ കുട്ടികള്‍ ബുദ്ധിമുട്ടുന്നു
* അന്തിക്കാട് ഗവ.വെറ്ററിനറി ആശുപത്രിയില്‍ ഡോക്ടറുടെ മുഴുവന്‍ സേവനമില്ലാത്തതിനാല്‍ കന്നുകാലി കര്‍ഷകര്‍ ദുരിതത്തില്‍
* ഡിവിഷനിലെ നിരവധി സ്ഥലങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. പലയിടത്തും ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം
എല്‍ഡിഎഫ് ജനാഭിപ്രായം
* 25 ലക്ഷം രൂപ വിനിയോഗിച്ച് അന്തിക്കാട് ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി
* അരിമ്പൂര്‍, മണലൂര്‍ത്താഴം കോള്പടവുകളിലേക്ക് മൊത്തം 26 ലക്ഷം രൂപ ചെലവില്‍ വെര്‍ട്ടിക്കല്‍ പമ്പ് സെറ്റുകള്‍ നല്കി
* മണലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ 45 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
* അരിമ്പൂര്‍ പാലക്കടവ് റോഡ് നിര്‍മ്മാണത്തിന് 15 ലക്ഷം രൂപയും കുണ്ടില്‍ മുനയം റോഡിന്് 10 ലക്ഷം രൂപയും അനുവദിച്ചു
* താന്ന്യം ശ്രീരാമന് ചിറയുടെ സമഗ്രവികസനത്തിന് 18 ലക്ഷം രൂപ നല്കി
* മണലൂര്‍ അമ്പലക്കാട് റോഡ് 15 ലക്ഷം രൂപ ചെലവിലും കാരമുക്ക് -അഞ്ചങ്ങാടി റോഡ് 50 ലക്ഷം രൂപ വിനിയോഗിച്ചും നിര്‍മ്മിച്ചു
* അരിമ്പൂര്‍ റോഡ് ഗാര്ഡന് റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ നല്കി
* അന്തിക്കാടില്‍ 40 ലക്ഷം രൂപ ചെലവില്‍ പട്ടികജാതി വനിതാ പരിശീലന കേന്ദ്രം നിര്‍മ്മിച്ചു
* മണലൂര്‍ നാലുസെന്റ് കോളനിയില്‍ 15 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി ആരംഭിച്ചു
* അന്തിക്കാട് സെറ്റില്‍മെന്റ് കോളനിയില്‍ 13 ലക്ഷം രൂപയുടെയും പിണ്ടാറ്റ് കോളനിയില്‍ 15 ലക്ഷം രൂപയുടെയും വികസന പ്രവര്‍ത്തനങ്ങള്‍
* അരിമ്പൂരില്‍ ജലസംഭരണി നിര്‍മ്മാണത്തിന് ആദ്യഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചു
* മണലൂര്‍ വിജ്ഞാനകേന്ദ്രത്തിന് 18 ലക്ഷം രൂപയും മുണ്ടശേരി സ്മാരക വായനശാലക്ക് 16 ലക്ഷവും അനുവദിച്ചു
* അന്തിക്കാട് ഗവ.ആയുര്‍വേദ ആശുപത്രി നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും ഹോമിയോ ആശുപത്രി കെട്ടിടത്തിന് 5 ലക്ഷം രൂപയും നല്കി
* അരിമ്പൂര്‍ പഞ്ചായത്തില്‍ മൊത്തം 20 ലക്ഷം രൂപ ചെലവില്‍ 2 അങ്കണവാടികള്‍ നിര്‍മ്മിച്ചു
* ആനക്കാട് കോളനിയില്‍ 11 ലക്ഷം രുപ ചെലവില്‍ കുടിവെള്ളപദ്ധതി നടപ്പാക്കി
* താന്ന്യം ഗവ.എച്ച്എസ്എസില്‍ 30 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
* അരിമ്പൂരില്‍ ഹോമിയോ ആശുപത്രി നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു
* താന്ന്യം ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ നല്കി
* അരിമ്പൂരില്‍ പട്ടികജാതി കോളനിയില്‍ 12 ലക്ഷം രൂപ ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: