അവിശ്വാസികള്‍ അധികാരത്തിലെത്തിയാല്‍ അവര്‍ ആദ്യം തകര്‍ക്കുക വിശ്വാസത്തേയും ആചാരങ്ങളെയും ആയിരിക്കും എന്നതിന്റെ നേര്‍സാക്ഷ്യമാണ് ശബരിമലയും മറക്കാനാകാത്ത ആ മണ്ഡലകാലവും. നിലയ്ക്കലും സന്നിധാനത്തും മാത്രമല്ല ഓരോ വീട്ടിലും കയറി ഇറങ്ങി അയ്യപ്പഭക്തരെ പോലീസ് വേട്ടയാടിയ കാലം. നിലയ്ക്കലിലും പമ്പയിലും തോന്നിയിടത്തെല്ലാം ഇരുമുടിക്കെട്ടു അഴിച്ച് പരിശോധിച്ചു. മാളികപ്പുറങ്ങളും കന്നി അയ്യപ്പന്മാരും പോലീസ് പരിശോധനയ്ക്ക് ഇരയായി.
നിരോധനാജ്ഞയുടെ പേരില്‍ മലകയറി വരുന്ന ഭക്തന് കിടക്കാനിടം നല്‍കാതെ, നില്‍ക്കാനോ ഇരിക്കാനോ അനുവദിക്കാതെ അവനെ മാലിന്യ കൂമ്പാരത്തിലും കക്കൂസ് മാലിന്യത്തിലും പന്നിക്കൂട്ടത്തിനിടയിലേക്കും തള്ളി. പരിപാവനമായ ഇരുമുടിക്കെട്ട് മാലിന്യകൂമ്പാരത്തിലിരുന്ന് അഴിച്ച് പൂജാദ്രവ്യങ്ങള്‍ വേര്‍തിരക്കുന്ന നെഞ്ചുപിളര്‍ക്കുന്ന കാഴ്ചയായിരുന്നു അയ്യപ്പസന്നിധിയില്‍ കണ്ടത്. ശരണം വിളിച്ചവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. നാമംജപിച്ചവരെ തുറങ്കിലടച്ചു.
ഹൈന്ദവവിശ്വാസങ്ങളേയും ആചാരങ്ങളേയുമൊന്നാകെ അവഹേളിക്കുന്നത് വിനോദമാക്കിയ രഹ്ന ഫാത്തിമയെപ്പോലും സന്നിധാനത്തേക്ക് കെട്ടിയെഴുന്നള്ളിച്ചു. അവിശ്വാസികളായ മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവിനെയും കനദുര്ഗയെയും വെളുപ്പാംകാലത്ത് ഒളിപ്പിച്ച് സര്‍വസുരക്ഷയും നല്കി സന്നിധാനത്ത് എത്തിച്ചു. ശബരിമലയിലെ മണ്ഡലകാലത്ത് അയ്യപ്പഭക്തരോട് കാട്ടിയ ക്രൂരത ഒരു കനലായി ഇന്നും മനസില്‍ എരിയുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം വേണമെന്നായിരുന്നു പിണറായി വിജയന് അധികാരത്തിലെത്തി ആദ്യം പറഞ്ഞത്. എല്ലാ ദിവസവും നടതുറന്ന് ടൂറിസ്റ്റ് കേന്ദ്രമാക്കണം. എല്ലാവരും തുല്യരായി കണക്കാക്കുന്ന അയ്യന്റെ മുന്നില്‍ പണംവാങ്ങി ടിക്കറ്റ് നല്കി ശ്രീകോവിലിന് മുന്നില്‍ നിന്നുള്ള ദര്‍ശനത്തിന് വരെ പദ്ധതി ഇട്ടു ഇടത് സര്‍ക്കാര്‍. മാത്രമല്ല മുഴുവന്‍ ദിവസം തുറന്നാല്‍ കോടികളുടെ അഴിമതിക്ക് വാതില്‍തുറക്കുന്ന പത്തനംതിട്ട വിമാനത്താവള പദ്ധതിയും നടപ്പിലാകും. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് സ്ത്രീ പ്രവേശനമാകാം എന്ന സുപ്രീംകോടതി പരാമര്‍ശം വരുന്നത്. വിമാനത്താവളത്തിന്റെ കോടികള്‍ കൈകളിലേക്ക് എത്താനുള്ള പദ്ധതിക്ക് അപ്പോള്‍ മുതല്‍ പുതുജീവന്‍ നല്കി ഇടത് സര്‍ക്കാര്‍. ആ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഗൂഢതന്ത്രങ്ങളാണ്് ഇന്നും തുടരുന്നത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: