മട്ടാഞ്ചേരി: വിശ്വാസികളല്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ക്ക് വില കല്പിക്കാത്ത ഒരാളും വോട്ട് ചോദിച്ച് ഈ ഭവനത്തില്‍ വരരുതെന്ന മുന്നറിയിപ്പ് വീടുകളില്‍ വ്യാപകമായത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റൊരു ചാലഞ്ചായി മാറുന്നു. പത്തനംതിട്ടയില്‍ തുടങ്ങിയ പ്രചാരണ ചാലഞ്ച് ഇങ്ങ് കൊച്ചിയിലും വ്യാപകമായി ഭവനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷവും വലതും.
വോട്ട് ചോദിച്ചെത്തുന്നവര്‍ മൂന്ന് പ്രാവശ്യം ശരണം വിളിക്കണമെന്നതും എഴുത്തുകളായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മണ്ഡല മാസക്കാലത്ത് തെരഞ്ഞെടുപ്പ് നടന്നത് അയ്യപ്പന് ഒരുക്കിയതാണെന്നുള്ളതടക്കം വിശ്വാസ സംരക്ഷണത്തിന്റെ വിവിധതരം പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. കള്ളക്കടത്തും പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും അവയ്ക്കെതിരായ അവഗണന, അഴിമതി തുടങ്ങി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വരെ പ്രചാരണത്തില്‍ വിഷയങ്ങളായെത്തുന്നു. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇടതുസ്ഥാനാര്‍ഥികള്‍ വിഷമിക്കുന്നതും ,വിമതശല്യവും നയ വൈകല്യങ്ങളും വലതുമുന്നണി സ്ഥാനാര്‍ഥികളെയും പ്രചാരണങ്ങളില്‍ വലയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: