ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി ഇന്ത്യ. പ്രതിഷേധം അറിയിക്കുന്നതിനായി കനേഡിയന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണര്‍ക്ക് മുന്നറിയിപ്പു നല്കി. കര്‍ഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോ നടത്തിയ പരാമര്‍ശം.
ട്രൂഡോയുടെ പ്രതികരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കര്‍ഷകസമരം ഇന്ത്യയുടെ ആഭ്യന്തരവിഷയമായതിനാല്‍ കാനഡയുടെ പ്രതികരണം അനുചിതമാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് അവകാശമില്ലെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും മറുപടി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത് ശരിയല്ലന്നെും അവര്‍ വ്യക്തമാക്കി. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് തങ്ങള്‍ പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: