കൊച്ചി : കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രേക്ച്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് വിലക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാന നടപടിക്ക് സ്റ്റേ. രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പിഡബ്ല്യൂസി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായി സ്പെയ്സ് പാര്‍ക്കിലായിരുന്നു പിഡബ്ല്യൂസിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നത്. എന്നാല്‍ നിയമനങ്ങളില്‍ സുതാര്യത കുറവ് ഉണ്ടെന്നും വിദ്യാഭ്യാസ യോഗ്യതയോ പരിശോധിക്കാതെ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചെന്ന് ആരോപിച്ച് രണ്ട് വര്‍ഷത്തേയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്നായിരുന്നു പിഡബ്യൂസിയുടെ ഹര്‍ജിയില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഈ മാസം 16ന് മുന്‍പ് മറുപടി നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കരാറുകള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായി. ജീവനക്കാരെ തെരഞ്ഞെടുപ്പിലും യോഗ്യത മാനദണ്ഡമാക്കിയില്ലെന്നും ഐടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: