ടൂറിന്: കരിയറില്‍ 750 ഗോളുകളെന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെതിരായ മത്സരത്തില്‍ സ്കോര്‍ ചെയ്താണ് പോര്‍ച്ചുഗീസ് താരമായ റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ യുവന്റസ് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു.
സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിനായാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 450 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകളും യുവന്റസിനായി 75 ഗോളുകളും സ്പോര്‍ടിങ് സി.പി.ക്കായി അഞ്ചു ഗോളുകളും സ്കോര്‍ ചെയ്തു. സ്വന്തം രാജ്യമായി പോര്‍ച്ചുഗലിനായി റൊണാള്‍ഡോ 102 ഗോളുകളും നേടിയിട്ടുണ്ട്.
റൊണാള്‍ഡോയ്ക്ക് പുറമെ മൂന്ന് കളിക്കാര്‍ കൂടി കരിയറില്‍ 750 ഗോളുകള്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. ജോസഫ് ബികാനനാണ് (805 ഗോളുകള്‍) ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ താരങ്ങളായ റൊമാരിയോ (772), പെലെ (767) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: