വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ കാര്‍ഡ് പരിധി, ഒഴിവാക്കുന്ന ബില്‍ ശുപാര്‍ശ ചെയ്യുന്ന ബില്ല് പാസാക്കി. സെനറ്റ് ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. തൊഴില്‍ അധിഷ്ഠിത ഇമിഗ്രന്റ് വിസയ്ക്കുള്ള പരിധിയാണ് ഒഴിവാക്കിയത്. 7 ശതമാനമാണ് നിലവിലെ ഗ്രീന്‍ കാര്‍ഡ് പരിധി. എന്നാല്‍ ഇനി മുതല്‍ ഈ പരിധി ഒഴിവാക്കും. പ്രസിഡന്റ് ഒപ്പിടുന്നതോടെ ബില്ല് നിയമമാകും. അതോടെ ആയിരക്കണക്കിന് വിദഗ്ധ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രയോജനം ലഭിക്കും.
യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീന്‍ കാര്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ ഭൂരിഭാഗവും അമേരിക്കയിലെത്തുന്നത് പ്രധാനമായും തൊഴില്‍ അധിഷ്ഠിത ഇമിഗ്രന്റ് വിസ(എച്ച് 1 ബി) വഴിയാണ്. ഏഴ് ശതമാനം എന്ന പരിധി എന്നത് ഗ്രീന്‍ കാര്‍ഡിനായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ 10 വര്‍ഷത്തിലേറെയാണ് കാത്തിരിക്കേണ്ട സാഹചര്യമായിരിന്നു. പുതിയ നിയമത്തോടെ അതാണ് ഇല്ലാതാകുന്നത്.
പ്രതിവര്‍ഷം 1,40,000 ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക വിദേശികള്‍ക്ക് പൗരത്വം നല്‍കാനായി അനുവദിക്കുക. പരിധി വെച്ചിരിക്കുന്നതിനാല്‍ 9,800 ഇന്ത്യാക്കാര്‍ക്കു മാത്രമേ പ്രതിവര്‍ഷം ഗ്രീന്‍ കാര്‍ഡ് നല്കാനാകു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്
3,95,025 ഗ്രീന്‍ കാര്‍ഡ് അപേക്ഷരില്‍ 3,06,601 പേരും ഇന്ത്യയില്‍നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്തു 67,031 അപേക്ഷകളുള്ള ചൈനയാണ്.. മറ്റു രാജ്യങ്ങളില്‍ നിന്ന് 10000ല്‍ താഴെ അപേക്ഷകള്‍ മാത്രം. ഇതനുസരിച്ച് 30 വര്‍ഷം കാത്തിരുന്നാലും ഇപ്പോഴത്തെ അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടാത്ത സാഹചര്യമാണ്.
. കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം 7 ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയര്‍ത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതും ഏറെ ഗുണം ചെയ്യുക ഇന്ത്യക്കാരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: