തിരുവനന്തപുരം:ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെമികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ളബിസ്നസ് കള്‍ച്ചര്‍ അവാര്‍ഡ് ലഭിച്ചു. വെര്‍ച്വല്‍ ഈവന്റിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ബിസ്നസ് മേഖലയില്‍ അസാധാരണ മികവ് പുലര്‍ത്താനും കസ്റ്റമര്‍ ഡെലിവറിയില്‍ കാര്യക്ഷമത ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ മികവുറ്റ തൊഴില്‍ അന്തരീക്ഷം ഒരുക്കി പുരോഗമന ചിന്ത മുന്നോട്ടുവെയ്ക്കുന്ന കമ്പനികളെയാണ് ബിസ്നസ് കള്‍ച്ചര്‍ അവാര്‍ഡിന് പരിഗണിക്കുന്നത്.
യു എസ് ടി ഗ്ലോബല്‍ മുന്നോട്ടു വെയ്ക്കുന്നകരുത്തുറ്റതും ഘടനാപരവും സമര്പിതവുമായകമ്പനി സംസ്കാരവുംജീവനക്കാരോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയുമാണ് ഉന്നതമായ ഈ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ലോക്ഡൗണ്‍ കാലത്ത്
ജീവനക്കാരുടെ മുന്‍കൈയില്‍ നടപ്പിലാക്കിയ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും, ഇരുപത്തഞ്ചോളം രാജ്യങ്ങളിലെ ജീവനക്കാരെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി അവരില്‍ പൊതുവായ ലക്ഷ്യബോധവും പാരസ്പര്യവും തീര്‍ക്കുന്ന ‘കളേഴ്സ് ‘ എന്ന എംപ്ലോയി എന്‍ഗേജ്മെന്റ് ഫ്രെയിംവര്‍ക്കും പ്രത്യേകം പരിഗണനാ വിധേയമായി.
കമ്പനി മുന്നോട്ടു വെയ്ക്കുന്ന മൂല്യങ്ങള്‍ക്കും അതിന്റെ സാംസ്കാരികമായ ഔന്നത്യത്തിനും ലഭിച്ച ഉന്നതമായ ഈ അംഗീകാരത്തില്‍ വിനയാന്വിതരാണെന്ന് യു എസ് ടിഗ്ലോബല്‍ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ‘സാങ്കേതിക വിദ്യയും അതിന്റെ സ്വാധീനവും സമന്വയിപ്പിച്ച് എല്ലാ വിഭാഗം
ആളുകള്‍ക്കും അവസരങ്ങള്‍ നല്കുന്ന വിധത്തില്‍ സമഗ്രമായ ഒരു സമൂഹ നിര്‍മിതിക്കാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കമ്പനിയുടെ ഉന്നതമായ സംസ്കാരത്തിലും ജീവനക്കാരുടെ ഇടപെടലുകള്‍ സാധ്യമാക്കുന്ന നൂതനമായ പ്രവര്‍ത്തനങ്ങളിലും അങ്ങേയറ്റം അഭിമാനമുണ്ട്. ഞങ്ങളെ ഞങ്ങളാക്കുന്നതും കസ്റ്റമേഴ്സിന് മൂല്യം പകര്‍ന്നു നല്കാന് സഹായിക്കുന്നതും അതുതന്നെയാണ് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ ഇടപെടലിനും പുരോഗമനോന്മുഖമായ ബിസ്നസ് സംസ്കാരത്തിനും വേണ്ടി ശക്തവും ഘടനാപരവും സമര്‍പിതവുമായ സമീപനമാണ് യു എസ് ടി കൈക്കൊള്ളുന്നതെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. ‘മൂല്യവത്തായ നിരവധി പങ്കാളികളിലൂടെ കൈവരിച്ച ശ്രദ്ധേയമായ ഫലങ്ങള്‍ മികച്ച പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്ത് ജീവനക്കാരുമായി നിരന്തരം ഇടപെടാനും കൂട്ടായ്മയുടെ അന്തരീക്ഷമൊരുക്കാനും ക്ഷേമം ഉറപ്പാക്കാനുമുള്ള അതിശയകരമായ പ്രവര്‍ത്തനങ്ങളാണ് ടീമുകള്‍ ആസൂത്രണം ചെയ്തത്. യു എസ് ടി അതില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.’
ജീവനക്കാരുടെ പ്രാധാന്യമാണ്ഈ എന്ട്രിവ്യക്തമാക്കുന്നതെന്നും ഭാവി സംരംഭങ്ങള്‍ക്ക് മികച്ച പരിശീലനത്തിനുള്ള ഉള്‍ക്കാഴ്ചയാണ് ഇത് പ്രദാനം ചെയ്യുന്നതെന്നും മറ്റൊരു ജഡ്ജ് അഭിപ്രായപ്പെട്ടു. പാന്‍ഡെമിക് പ്രതിസന്ധി ഘട്ടത്തില്‍ വാല്യൂസ്കണ്ടിന്യുവിറ്റി പ്രോഗ്രാം നടപ്പിലാക്കുന്നതിനെപ്പറ്റി കൂടുതല്‍ അറിയുന്നത് ഗംഭീരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ തൊഴിലിട സംസ്കാരത്തില്‍ ഏറ്റവും ഉന്നതവും ആധികാരികവുമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരവും യുഎസ്ടി ഗ്ലോബല്‍ നേടിയിട്ടുണ്ട്. 2020ലെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്ത ഗ്ലാസ്ഡോര്‍ എംപ്ലോയീസ് ചോയ്സ് അവാര്‍ഡും കമ്പനി കരസ്ഥമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: