കുവൈത്ത് സിറ്റി: കുവൈത്തിൽ 45 ശതമാനം സ്വദേശികൾ കൊറോണ വാക്സിൻ എടുക്കാൻ തയാറല്ലെന്ന് സാമ്പിൾ സർവേ റിപ്പോർട്ട്. പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധിതമല്ലെന്നും രാജ്യത്തെ മുഴുവൻ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും പ്രധാനമന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് വ്യക്തമാക്കി. എന്നാൽ വാക്സിൻ സ്വീകരിക്കുക എന്നത് നിർബന്ധിതമല്ലെന്നും അദ്ദേഹം അറിയിച്ചു.
വാക്സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ അധികൃതർ ബോധവത്കരണ കാമ്പയിൻ നടത്തുന്നുണ്ട്. പ്രമുഖ ഡോക്ടർമാരെ പെങ്കടുപ്പിച്ചാണ് പ്രചാരണം. അതേസമയം, ജനങ്ങളുടെ ആശങ്ക അകറ്റാനായി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ഡിസംബർ അവസാനത്തോടെ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് നടന്നുവരുന്നത്. പതിനായിരം പേരില്‍ നടത്തിയ സാമ്പിൾ സര്‍വ്വേയിലാണ് 45 ശതമാനം സ്വദേശികള്‍ കൊറോണ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയത്.
പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഓക്സ്ഫോഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്. കുത്തിവെപ്പെടുക്കലിന് ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: