കുവൈത്ത് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്തിൽ പൊതുമരാമത്ത് മന്ത്രാലയത്തില്‍ നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്നവരേയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുമെന്നും അണ്ടര്‍ സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈലകവി അറിയിച്ചു.
പൊതുമരാമത്ത് മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന കണ്‍സള്‍ട്ടന്‍റ്, അക്കൗണ്ടന്‍റ്, എഞ്ചിനീയര്‍മാര്‍ എന്നീ തസ്തികയിൽ ജോലിചെയ്തുവരുന്ന 80 പ്രവാസി ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതിനുപുറമെ പ്രത്യേക കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരെയും പിരിച്ചുവിടുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈലകവി അറിയിച്ചു. പിരിച്ചുവിടാന്‍ പോകുന്നവരുടെ പേരുകളും വിവരങ്ങളും അടങ്ങിയ പട്ടിക മന്ത്രാലയം അയച്ചിട്ടുണ്ടെന്നും നിയമപരമായ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ മന്ത്രാലയം വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ മന്ത്രാലയത്തില്‍ നിയമിക്കുമെന്നും മന്ത്രാലയത്തിന്റെ പ്രവര്‍ത്തന സംവിധാനം വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: