തൃശൂര്‍: ജില്ലയില്‍ പ്രളയം ഏറെ ബാധിച്ച ജില്ലാപഞ്ചായത്ത് മാള ഡിവിഷനില്‍ വികസനം എത്തിനോക്കിയിട്ടില്ലെന്ന് ജനങ്ങള്‍. പൊയ്യ, അന്നമനട കുഴൂര്‍, മാള (16 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മാള ഡിവിഷന്. കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ഡിവിഷനില്‍ കൃഷിയ്ക്ക് ഉപകാരപ്രദമായ യാതൊരുവിധ പദ്ധതികളും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ല. അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ പ്രളയത്തില്‍ പൂര്‍ണമായി മുങ്ങി പോയിരുന്നു. പ്രളയക്കെടുതിയനുഭവിച്ചവര്ക്ക് സര്‍ക്കാരില്‍ നിന്ന് ദുരിതാശ്വാസം എത്തിക്കാനുള്ള ശ്രമമുണ്ടായില്ല.
ജനോപകാരപ്രദമായ പദ്ധതികളൊന്നും ഡിവിഷനില്‍ നടപ്പാക്കിയിട്ടില്ല. ഡിവിഷനിലെ റോഡുകളെല്ലാം തകര്‍ച്ചയിലാണ്. പ്രളയത്തില്‍ കുഴൂര്‍, മാള, പൊയ്യ മേഖലയിലെ നെല്‍ കൃഷി വ്യാപകമായി നശിച്ചിരുന്നു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനോ, മറ്റു സഹായപദ്ധതികള്‍ നടപ്പാക്കുന്നതിനോ ശ്രമമുണ്ടായില്ല. വിവിധ പദ്ധതികള്‍ മാള ഡിവിഷനില്‍ കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് അലംഭാവം കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകളൊന്നും തന്നെ ഡിവിഷനില്‍ വിനിയോഗിച്ചിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു.
ജനാഭിപ്രായം
* സമസ്ത മേഖലകളിലും പരിപൂര്‍ണ പരാജയം
* കേന്ദ്ര പദ്ധതികളെ അവഗണിച്ചു
* കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് വിപണിയില്ല. കാര്‍ഷിക വിപണന കേന്ദ്രങ്ങലില്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി
* ഡിവിഷനില്‍ ഗതാഗതയോഗ്യമായ റോഡുകള്‍ വിരളം. തകര്‍ന്ന് കിടക്കുന്ന റോഡുകളൊന്നും അറ്റകുറ്റപ്പണി നടത്തിയില്ല
* മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല
* സ്വച്ഛഭാരത് പദ്ധതി തള്ളി കളഞ്ഞതിനാല്‍ മാലിന്യ പ്രശ്നം രൂക്ഷം
* കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ ജനങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തെ നേരിടുന്നു
* ജലനിധി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതില്‍ കടുത്ത അനാസ്ഥ
* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനം നടത്തുമെന്ന പ്രഖ്യാപനം പാഴ്വാക്കായി
* സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയില്ല
* അങ്കണവാടികളുടെ സ്ഥിതി ശോചനീയാവസ്ഥയില്‍
* കത്താതെ കിടക്കുന്ന തെരുവു വിളക്കുകളുകള് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കിയില്ല
* നിരവധി പദ്ധതികള്‍ പൂര്‍ത്തിയാകാതെ പാതിവഴിയില്‍ കിടക്കുന്നു
* വേലിയേറ്റത്തില്‍ ഉപ്പ് കയറി കിണറുകള്‍ ഉപയോഗശൂന്യമാകുന്നത് തടയാനുള്ള പദ്ധതികള്‍ നടപ്പാക്കിയില്ല
യുഡിഎഫ് അവകാശ വാദം
* 30 ലക്ഷം രൂപ ചെലവഴിച്ച് മാള, പൊയ്യ എന്നിവിടങ്ങളിലായി 3 അങ്കണവാടികള്‍ നിര്‍മ്മിച്ചു
* 45 ലക്ഷം രൂപ ചെലവില്‍ മേലഡൂര് സമിതി സ്കൂളില്‍ അടിസ്ഥാന സൗകര്യമൊരുക്കി
* നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐരാണികുളം ഗവ.സ്കൂളിലേക്ക് 25 ലക്ഷം രൂപയും കുഴൂര്‍ സ്കൂളിലേക്ക് 30 ലക്ഷം രൂപയും അനുവദിച്ചു
* കിഴക്കേ പൂപ്പത്തി കോളനി നവീകരണത്തിന് 15 ലക്ഷവും പാറക്കൂട്ടം കോളനിക്ക് 10 ലക്ഷവും നല്കി
* 13 ലക്ഷം രൂപ ചെലവഴിച്ച് മാള കാവനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി. എളയാനം സ്ലൂയിസ് പദ്ധതിക്ക് തുടക്കമിട്ടു
* പൊയ്യ, മാള എന്നിവിടങ്ങളില്‍ 10 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീ വിപണന കേന്ദ്രം ആരംഭിച്ചു
* മാള കോളനിയില്‍ 20 ലക്ഷം രൂപ ചെലവിലും ചൂരപ്പുറത്ത് കോളനിയില്‍ 23 ലക്ഷം വിനിയോഗിച്ചും എടയാറ്റൂര്‍ കോളനിയില്‍ 12 ലക്ഷം രൂപ ചെലവഴിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
* മാളയില്‍ 15 ലക്ഷം രൂപ വിനിയോഗിച്ച് തൊഴില്‍ നിര്‍മ്മാണ യൂണിറ്റ് നിര്‍മ്മിച്ചു
* പ്രളയത്തില്‍ തകര്‍ന്ന മാള കെകെ റോഡ് കിഴക്കേ അങ്ങാടി റോഡുകള്‍ 50 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മ്മിച്ചു
* മാള പട്ടാളപടി റോഡ് 10 ലക്ഷം രൂപ അനുവദിച്ചു
* ചൂരപ്പുറം കോളനിയില്‍ സാംസ്കാരിക നിലയം സ്ഥാപിച്ചു
* 10 ലക്ഷം രൂപ ചെലവില്‍ മാള ഹനുമാന്‍കോവില്‍ ചാരുപടി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി
* എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കാന്‍ കെയര്‍ പദ്ധതി നടപ്പിലാക്കി
* നിര്‍ധനരായ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം വിതരണം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: