പത്തനംതിട്ട: വ്യാഴാഴ്ച നടത്തിയ റാപ്പിഡ് പരിശോധനയില്‍ ശബരിമലയില്‍ 17 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിശോധനയില്‍ പോസിറ്റീവ് ആയത്. വരുമാനത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍നിന്ന് രണ്ടായിരമായി ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താന്‍ കഴിയുന്നവരുടെ എണ്ണം മൂവായിരമാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേയിത് രണ്ടായിരമായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ തീരുമാനത്തില്‍ ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചിരുന്നു.
ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ വൈറസ് ബാധിതരായ സാഹചര്യം ചൂണ്ടാക്കാട്ടിയാണ് ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനാഫലം ദര്‍ശനത്തിനെത്തുന്നവര്‍ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: