തൊടുപുഴ: നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും ഇത്തവണ മത്സരം ശക്തമാണ്. വികസനം മുഖമുദ്രയാക്കി മത്സരിക്കുന്ന എന്‍ഡിഎ വലിയ വിജയ പ്രതീക്ഷയിലാണ്. 35 വാര്‍ഡില്‍ കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ എന്‍ഡിഎ നേടിയിരുന്നു.
എന്‍ഡിഎ മത്സര രംഗത്തുള്ള 30 വാര്‍ഡുകളിലും പോരാട്ടം തീ പാറുകയാണ്. കഴിഞ്ഞ തവണ നേടിയ അട്ടിമറി വിജയങ്ങളും ജനസമ്മതിയുള്ള സ്ഥാനാര്‍ത്ഥികളും അഴിമതി മുക്ത ഭരണവുമാണ് എന്‍ഡിഎയ്ക്ക് കരുത്താകുന്നത്. ആദ്യ പത്ത് വാര്‍ഡുകളില്‍ കഴിഞ്ഞ തവണ രണ്ടിടത്ത് വിജയം നേടിയിരുന്നു. 3, 8 വാര്‍ഡുകളില്‍ രണ്ടാമതുമെത്തി. ഇത്തവണ ഇതില്‍ അഞ്ച് വാര്‍ഡുകളില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് നേതൃത്വം. ആദ്യ പത്ത് വാര്‍ഡുകളിലെ എന്‍ഡിഎ സ്ഥാനാര്ത്ഥികളിവരാണ്…
തൊടുപുഴ നഗരസഭയുടെ ഒന്നാം വാര്‍ഡായ വെങ്ങല്ലൂരില്‍ ഇത്തവണ മത്സരം ശക്തമാണ്. സ്വകാര്യ സ്കൂളിലെ അധ്യാ
പികയായ സൗമ്യ അജിത്താണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഇവിടെ മത്സരിക്കുന്ന മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളുടേയും കന്നി അങ്കമാണ്. ഭര്‍ത്താവ് അജിത്ത് എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ് നടത്തുകയാണ്.
വാര്‍ഡ് രണ്ടില്‍ വീട്ടമ്മയായ എന്‍.കെ. മിനിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മഹിളാമോര്‍ച്ച തൊടുപുഴ നഗരസഭ ജനറല്‍ സെക്രട്ടറിയാണ് മിനി. ഭര്‍ത്താവ് സജീവ് നാഗാര്‍ജുന ആയുര്‍വേദ കമ്പനി ജീവനക്കാരനും.
മൂന്നാം വാര്‍ഡില്‍ പ്രദീപ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി വേങ്ങത്താനം മുന്‍ ബൂത്ത് പ്രസിഡന്റായ പ്രദീപ് 22 വര്‍ഷമായി തൊടുപുഴയില്‍ ഹോട്ടല്‍ നടത്തുകയാണ്.
നാലാം വാര്‍ഡില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനായി സിറ്റിങ് മെമ്പറായ ജിഷ ബിനു തന്നെയാണ് മത്സര രംത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ത്രികോണ മല്‍സരം നടന്ന ഇവിടെ 97 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചത്. തൊടുപുഴ ഹോണ്ട ബൈക്ക് ഷോറൂമിലെ അസിസ്റ്റന്റ് മാനേജറാണ് ജിഷ. മംഗളം പത്രത്തിലെ ജീവനക്കാരനായ ബിനുവാണ് ഭര്‍ത്താവ്.
അഞ്ചാം വാര്‍ഡില്‍ സ്വകാര്യ നഴ്സറി സ്കൂള്‍ അധ്യാപികയായ ടി. ശ്രീജയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഭര്‍ത്താവ് സന്തോഷ്കുമാര്‍ ബില്‍ഡിംഗ് ലൈസന്‍സിയാണ്.
വാര്‍ഡ് ആറില്‍ സിറ്റിംഗ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്റെ ഭാര്യ ജയലക്ഷ്മി ഗോപനെയാണ് ഇത്തവണ എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ വരെ യുഡിഎഫ് വാര്‍ഡായ ഇവിടെ അട്ടമറിയിലൂടെയാണ് എന്‍ഡിഎ നേടിയത്. 137 വോട്ടായിരുന്നു ഭൂരിപക്ഷം. വാര്‍ഡില്‍ നടത്തിയ വികസനം വോട്ടാകുമെന്നും വിജയം എളുപ്പമാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വവും.
വാര്‍ഡ് ഏഴില്‍ യുവമോര്‍ച്ച തൊടുപുഴ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ആര്. അര്‍ജുനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സമര രംഗത്തെ സജീവ സാന്നിദ്ധ്യമായ അര്ജുന് നഗരവാസികള്‍ക്ക് സുപരിചിതനാണ്. കന്നിയങ്കത്തില്‍ ഏറെ വിജയ പ്രതീക്ഷയുമുണ്ട്.
വാര്‍ഡ് എട്ടില്‍ എന്‍ഡിഎ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അര്‍ച്ചന അനൂപ് ആണ് മത്സരിക്കുന്നത്. എംഎസ്സി ഐടി ബിരുദധാരിയായ അര്‍ച്ചന പുതുച്ചിറയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്നു. മഠത്തിക്കïം മരവെട്ടിക്കല്‍ അനൂപാണ് ഭര്‍ത്താവ്.
വാര്‍ഡ് ഒമ്പതില്‍ ഇടുക്കി ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ കെ.എ. മോഹനകുമാറാണ് സ്ഥാനാര്‍ത്ഥി. സജീവ ബിജെപി പ്രവര്‍ത്തകനായ ഇദ്ദേഹം മത്സര രംഗത്ത് പുതുമുഖമാണ്. ഭാര്യ സിന്ധു, മൂവാറ്റുപുഴ ശിവന്‍കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്.
പത്താം വാര്‍ഡില്‍ തൊടുപുഴ യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് വിശാഖ് ബേബിയാണ് സ്ഥാനാര്‍ത്ഥി. തൊടുപുഴ നഗരത്തില്‍ കൊറിയര്‍ സ്ഥാപനം നടത്തുന്ന വിശാഖിന്റെ കന്നിമത്സരമാണ്. എല്ലാ വാര്‍ഡുകളിലും ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: