തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ ഇരട്ടത്താപ്പ് ചരിത്രം തുറന്നു കാണിക്കുന്ന വീഡിയോ പരമ്പരയുമായി ബിജെപി സംസ്ഥാന സമിതിയംഗവും മാധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടന്നിട്ട് 100 വര്‍ഷമായി. രൂപീകരണം മുതല്‍ തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഒത്തു പോകാത്ത രൂപത്തില്‍ അല്ലായെങ്കില്‍ ദേശീയതയുടെ എതിര് ചേരിയിലായിരുന്നു കമ്മ്യൂണിസ്റ്റ് രീതികള്‍.
നൂറാം വര്‍ഷത്തിലും ഈ രീതിക്ക് മാറ്റമില്ലെന്നാണ് സന്ദീപിന്റെ വാദം. ചരിത്രഭൂമി എന്ന യൂട്യൂബ് ചാനലിലാണ് ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ നൂറു വര്‍ഷത്തെ വഞ്ചനയുടെ ചരിത്രം വാചസ്പതി അനാവരണം ചെയ്യുന്നത്.
താഷ്കന്റ് മുതല്‍ ശബരിമല വരെ എന്നു പേരിട്ടിരിക്കുന്ന പരമ്പരയിലൂടെ കമ്മ്യൂണിസ്റ്റുകള്‍ ആദര്‍ശപരമായും നിലപാടുപരമായും സംഘടനാ പരമായും നടത്തിയിട്ടുള്ള 100 വഞ്ചനകള്‍ പറയാനാണ് ലക്ഷ്യമെന്ന് സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: