സാഖിര്‍: ഫോര്‍മുല വണ്‍ ബഹ്റിന് ഗ്രാന്‍ഡ്പ്രീയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തില്‍ എഫ്വണ്ണിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പ്രകീര്‍ത്തിച്ച് പ്രമുഖ താരങ്ങള്‍. ബഹ്റിന് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ലാപ്പില്‍ ഫ്രഞ്ച് ഡ്രൈവര്‍ റൊമെയ്ന്‍ ഗ്രോസ്ജീന്റെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പിന്നീട് വലിയ തോതില്‍ തീ ആളിക്കത്തിയെങ്കിലും ചെറിയ പരിക്കുകളോടെ ഗ്രോസ്ജീന് രക്ഷപ്പെട്ടു.
എഫ് വണ്‍ പുതുതായി ഏര്‍പ്പെടുത്തിയ ഹാലോ എന്ന സുരക്ഷാ സംവിധാനമാണ് താരത്തെ ഗുരുതര പരിക്കില്‍ നിന്നു രക്ഷിച്ചത്. ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കായി കാറിന്റെ മുകള്‍ വശത്ത് തല മറയ്ക്കുന്നതിനായാണ് ഹാലോ ഉപയോഗിക്കുന്നത്. 2018 മുതല്‍ എല്ലാ ടൂര്‍ണമെന്റുകളിലും ഇത് നിര്‍ബന്ധമാക്കിയിരുന്നു. സൂപ്പര്‍ താരം ലൂയിസ് ഹാമില്ട്ടണ് ഉള്‍പ്പെടെ നിരവധി പേരാണ് ഹാലോയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: