കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് 2761 പോളിംഗ് ബൂത്തുകള്‍ സജ്ജമാവും. 1420 വാര്‍ഡുകളിലാണിത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ ചടയമംഗലത്താണ്, 265. വാര്‍ഡുകളുടെ എണ്ണത്തിലും ചടയമംഗലം തന്നെ മുന്നില്‍ 139 എണ്ണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഏറ്റവും കുറവ്, 170. ഏറ്റവും കുറവ് വാര്‍ഡുകളും ഇവിടെത്തന്നെ, 87 എണ്ണം. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും അധികം ബൂത്തുകള്‍ കരുനാഗപ്പള്ളിയിലാണ്, 38. കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളിലായി 265 ബൂത്തുകളുണ്ട്.
പഞ്ചായത്ത് തലത്തില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ തൃക്കോവില്‍വട്ടത്താണ്, 49 എണ്ണം. ചവറ, കുലശേഖരപുരം, മയ്യനാട്, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 47 വീതം പോളിംഗ് സ്റ്റേഷനുകളുണ്ട്. 32 ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ ആകെ എണ്ണത്തിന്റെ ഇരട്ടിയാണ് പോളിംഗ് സ്റ്റേഷനുകള്‍. മണ്‍റോത്തുരുത്തിലും പരവൂര്‍, പുനലൂര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും വാര്‍ഡുകളുടെ എണ്ണത്തിന് തുല്യമായാണ് പോളിംഗ് സ്റ്റേഷനുകളുമുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കുറവ് പോളിംഗ് സ്റ്റേഷനുകളുള്ളത് മണ്റോതുരുത്തിലാണ്, 13 എണ്ണം. 13 വാര്‍ഡുകള്‍ വീതമുള്ള തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളില്‍ യഥാക്രമം 17ഉം 16ഉം പോളിംഗ് സ്റ്റേഷനുകളുണ്ട്. തദ്ദേശസ്ഥാപനം, ബ്രാക്കറ്റില്‍ വാര്‍ഡുകളുടെയും പോളിംഗ് ബൂത്തുകളുടേയും എണ്ണം എന്ന ക്രമത്തില്‍.
കൊല്ലം കോര്പ്പറേഷന് (55, 265), പരവൂര്‍ മുനിസിപ്പാലിറ്റി (32, 32),പുനലൂര്‍ (35, 35), കരുനാഗപ്പള്ളി (35,38) കൊട്ടാരക്കര (29, 29), ഓച്ചിറ ബ്ലോക്ക്-ഓച്ചിറ ഗ്രാമപഞ്ചായത്ത് (17, 31), കുലശേഖരപുരം (23, 47), തഴവ (22, 43), ക്ലാപ്പന (15, 30), ആലപ്പാട് (16, 31), തൊടിയൂര്‍ (23, 45), ശാസ്താംകോട്ട ബ്ലോക്ക്- ശാസ്താംകോട്ട (19, 38), പടിഞ്ഞാറേകല്ലട (14, 20), ശൂരനാട് തെക്ക് (16 32), പോരുവഴി (18, 36), കുന്നത്തൂര്‍ (17, 33), ശൂരനാട് വടക്ക് (18, 33), മൈനാഗപ്പള്ളി (22, 44), വെട്ടിക്കവല ബ്ലോക്ക്- ഉമ്മന്നൂര്‍ (20, 40), വെട്ടിക്കവല (21, 42), മേലില (15, 30), മൈലം (20, 40), കുളക്കട (19, 38), പവിത്രേശ്വരം (19, 38), പത്തനാപുരം ബ്ലോക്ക്-വിളക്കുടി (20, 40), തലവൂര്‍ (20, 40), പിറവന്തൂര്‍ (21, 44), പട്ടാഴി വടക്കേക്കര (13, 20), പട്ടാഴി (13, 26), പത്തനാപുരം (19, 38), അഞ്ചല്‍ ബ്ലോക്ക്- കുളത്തൂപ്പുഴ (20, 38), ഏരൂര്‍ (19, 39), അലയമണ്‍ (14, 23), അഞ്ചല്‍ (19, 38), ഇടമുളയ്ക്കല്‍ (22, 44), കരവാളൂര്‍ (16, 30), തെന്മല (16, 29), ആര്യങ്കാവ് (13, 26), കൊട്ടാരക്കര ബ്ലോക്ക്- വെളിയം (19, 35), പൂയപ്പള്ളി (16, 32), കരീപ്ര (18, 36), എഴുകോണ്‍ (16, 31), നെടുവത്തൂര്‍ (18, 36), ചിറ്റുമല ബ്ലോക്ക്-തൃക്കരുവ (16, 27), പനയം (16, 32), പെരിനാട് (20, 40), കുണ്ടറ (14, 19) പേരയം (14, 22), കിഴക്കേ കല്ലട (15, 30), മണ്‍റോതുരുത്ത് (13, 13), ചവറ ബ്ലോക്ക്-തെക്കുംഭാഗം (13, 17), ചവറ (23, 47), തേവലക്കര (23, 46), പന്മന (23, 46), നീണ്ടകര (13, 16), മുഖത്തല ബ്ലോക്ക്-മയ്യനാട് (23, 47), ഇളമ്പള്ളൂര്‍ (21, 42), തൃക്കോവില്‍വട്ടം (23, 49), കൊറ്റങ്കര (21, 44), നെടുമ്പന (23, 46), ചടയമംഗലം ബ്ലോക്ക്-ചിതറ (23, 46), കടയ്ക്കല്‍ (19, 37), ചടയമംഗലം (15, 24), ഇട്ടിവ (21, 42), വെളിനല്ലൂര്‍ (17, 32), ഇളമാട് (17, 34), നിലമേല്‍ (13, 26), കുമ്മിള്‍ (14, 24), ഇത്തിക്കര ബ്ലോക്ക്-പൂതക്കുളം (18, 34), കല്ലുവാതുക്കല്‍ (23, 47), ചാത്തന്നൂര്‍ (18, 34), ആദിച്ചനല്ലൂര്‍ (20, 37), ചിറക്കര (16, 26)
പ്രതികരിക്കാൻ ഇവിടെ എഴുതുക: