തിരുവന്തപുരം: ‘ഓപ്പറേഷന് ബചത്’ എന്നു പേരിട്ട് കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് ആരോപണം. പരാതിക്കാരന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയുടെ ബിനാമിയെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരാതി നല്‍കിയതെന്ന വിവരങ്ങളും പുറത്തു വരുന്നു. മുഖ്യമന്ത്രി അറിയാതെ കെഎസ്എഫ്ഇ പോലൊരു സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തില്ലെന്ന് സിപിഎം നോതാക്കളും.
കള്ളപ്പണം വെളുപ്പിക്കാന്‍ കെഎസ്എഫ്ഇ ചിട്ടികളെ മറയാക്കുന്നുവെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 35 കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന. പരാതി നല്‍കിയത് വന്‍ വ്യവസായിയുടെ ബിനാമിയായ വടകര സ്വദേശിയാണെന്നും ഇയാള്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനെന്നുമാണ് പുറത്ത് വരുന്ന വിവരം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പരാതി തയാറാക്കിയതെന്ന വിവരം പുറത്ത് വരുമ്പോള്‍ പരാതിക്കാരന് ആരാണ് എന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുമില്ല. ആഭ്യന്തര വകുപ്പിനു കീഴിലുള്ള വിജിലന്‍സില്‍ മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ലെന്ന് സിപിഎം നേതാക്കളും വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താതെ ഇത്തരം നീക്കത്തിലേക്ക് കടക്കാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണവും വിരല്‍ ചൂണ്ടുന്നത്. റെയ്ഡ് ഇപ്പോള്‍ വേണ്ടായിരുന്നു എന്നും റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നുമായിരുന്നു ഐസക്കിന്റെ പ്രതികരണം. ഒരു മാസമായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിജിലന്‍സ് വിശദീകരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് പരിശോധനയെ പറ്റി അറിവുണ്ടായിരുന്നു എന്ന് കൂടുതല്‍ വ്യക്തമായിട്ടുണ്ട്. തോമസ് ഐസക്കിനെ ഇക്കാര്യം അറിയിക്കാതെ മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് സൂചന.
മുഖ്യമന്ത്രിയും തോമസ് ഐസക്കും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവിനെ വച്ചത് മുതല്‍ ഐസക്-പിണറായി പോര് രൂക്ഷമായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ക്കും പങ്കുണ്ടെന്ന് വന്നതോടെ പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കത്തിന് കോപ്പ് കൂട്ടിയത് ഐസക് ആയിരുന്നു.
സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന്റെ കൂട്ടത്തില്‍ ലാവ്ലിന് അഴമിതി കൂടി പരാമര്‍ശിച്ചതും പിണറായിയെ ചൊടിപ്പിച്ചു. മാത്രമല്ല പോലീസ് ആക്ടിലെ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെയും ഐസക്ക് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇതിനെല്ലാം മറുപടി എന്നോണമാണ് വിജിലന്‍സിനെ കൊണ്ടുള്ള പരിശോധന എന്നാണ് സൂചന. ഈ പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും. കേന്ദ്ര ഏജന്‍സികള്‍ കിഫ്ബി ഉള്‍പ്പെടെയുള്ള വികസനങ്ങളെ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിരോധം സൃഷ്ടിക്കുന്നതിനിടയിലാണ് വിജിലന്‍സിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്. വിജിലന്‍സ് നടപടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: