Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തലസ്ഥാനം പിടിക്കാന്‍ ബിജെപി

യുഡിഎഫ് മത്സര രംഗത്തു നിന്ന് ഏതാണ്ട് പുറത്തായിരിക്കുന്നു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നേരിട്ടുള്ള കടുത്ത മത്സരമാണ് ഇവിടെ ദൃശ്യമാകുന്നത്. ജില്ലയില്‍ ഗ്രാമനഗരഭേദമന്യേ ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ അന്തരീക്ഷമാണ് ഉരുത്തിരിയുന്നത്

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 30, 2020, 05:22 am IST
in Article

തദ്ദേശ തെര െഞ്ഞടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ ഏവരും ഉറ്റുനോക്കുന്നത്  തലസ്ഥാന ജില്ലയിലെ തെരഞ്ഞെടുപ്പിനെ. തലസ്ഥാനം പിടിച്ചാല്‍ സംസ്ഥാനം പിടിക്കാമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കാലങ്ങളായുള്ള കണക്കു കൂട്ടല്‍. അതിനാല്‍ ഭരണ സിരാകേന്ദ്രത്തിന്റെ തട്ടകത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് കാലങ്ങളായി അത്രയേറെ പ്രധാന്യവും അര്‍ഹിക്കുന്നു. യുഡിഎഫ് എല്‍ഡിഎഫ് മൂന്നണികള്‍ മാറി മാറി കുത്തകയാക്കി വച്ചിരുന്നു തലസ്ഥാനത്തെ തദ്ദേശ സ്ഥാനപനങ്ങള്‍.  എന്നാല്‍ കഴിഞ്ഞ തവണത്തെ  തെരഞ്ഞെടുപ്പോടെ രാഷ്‌ട്രീയ ചിത്രം മാറ്റി മറിഞ്ഞു.  

ഒരു കോര്‍പ്പറേഷന്‍, നാല് നഗരസഭ. 73 ഗ്രാമപഞ്ചായത്തുകള്‍,155 ബ്ലോക്ക് ഡിവിഷനുകള്‍, 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവ ചേര്‍ന്നതാണ് തലസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 209 ജനപ്രതിനിധികള്‍ ജില്ലയിലാകെ എന്‍ഡിഎയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.  

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ  ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തിന്റെ   രസതന്ത്രത്തെക്കുറിച്ച് ഇന്നും ഇരുമുന്നണികള്‍ക്കും പിടികിട്ടിയിട്ടില്ല. ഇടതുവലത് മുന്നണികള്‍ കുത്തകയാക്കി വച്ചിരുന്ന 35 സീറ്റുകളില്‍ ബിജെപി അട്ടിമറി വിജയം നേടുകയായിരുന്നു. ഭരണത്തിലെത്തിയ എല്‍ഡിഎഫുമായി ഒമ്പതു സീറ്റിന്റെ  വ്യത്യാസം മാത്രം. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ട് ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയായത് രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുകയും ചെയ്തു.

 കഴിഞ്ഞ തവണ വീശിയടിച്ച ഈ തെക്കന്‍ കാറ്റിനെയാണ് ഇത്തവണ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഭയക്കുന്നത്. ഏറ്റവും വാശിയേറിയ പോരാട്ടമാണ് തലസ്ഥാനത്തെ കോര്‍പ്പറേഷനില്‍ നടക്കുന്നത്. ബിജെപി 95 സീറ്റിലും നാലു സീറ്റില്‍ എന്‍ഡിഎ ഘടകകക്ഷികളും ഒരു സീറ്റില്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്രനും മത്സര രംഗത്തുണ്ട്. എല്ലാ വാര്‍ഡുകളിലും ശക്തമായ മത്സരമാണ് എന്‍ഡിഎ കാഴ്ച വയ്‌ക്കുന്നത്. യുഡിഎഫ് മത്സര രംഗത്തു നിന്ന് ഏതാണ്ട് പുറത്തായിരിക്കുന്നു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നേരിട്ടുള്ള കടുത്ത മത്സരമാണ് ഇവിടെ ദൃശ്യമാകുന്നത്.   ജില്ലയില്‍ ഗ്രാമനഗരഭേദമന്യേ ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ അന്തരീക്ഷമാണ് ഉരുത്തിരിയുന്നത്.

കാല്‍നൂറ്റാണ്ടായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കഴിഞ്ഞ തവണ കാലാവധി തികച്ചത് യുഡിഎഫിന്റെ പിന്തുണയോടെയും. ഇക്കുറി നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍  2015ലെ നേട്ടം മറികടക്കുകയെന്ന വെല്ലുവിളിയേറ്റെടുത്ത് നീങ്ങുന്ന ബിജെപി വ്യക്തമായ മേല്‍ക്കൈയോടെ ഭരണത്തിലെത്തുകയെന്ന  ലക്ഷ്യത്തോടെ നീങ്ങുന്നത്.  

ഗ്രാമ പ്രേദേശങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയ ബിജെപി, 57 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിയുടെ സാന്നിധ്യം പ്രകടമായി. മൂന്ന് പഞ്ചായത്തുകള്‍ ഭരിക്കുകയും മൂന്ന് പഞ്ചായത്തുകളില്‍ ശക്തമായ പ്രതിപക്ഷവുമായി. ചില പഞ്ചായത്തുകളില്‍ നിര്‍ണ്ണായക ശക്തിയുമായി. ഇടതിന്റെ കോട്ടയായിരുന്ന വെങ്ങാനൂര്‍, കല്ലിയൂര്‍, വിളപ്പില്‍ എന്നീ പഞ്ചായത്തുകളിലാണ്  അട്ടിമറി വിജയം   നേടി ബിജെപി ഭരണത്തിലെത്തിയത്.  മാറനല്ലൂരില്‍ മൂന്ന് വര്‍ഷം ബിജെപി ഭരണം നടത്തിയെങ്കിലും സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ അവിശ്വാസ പ്രമേയം കൊണ്ടു വന്ന് ഭരണത്തില്‍ നിന്നും അകറ്റുകയായിരുന്നു.  വിളവൂര്‍ക്കല്‍, വിളപ്പില്‍ പഞ്ചായത്തുകളില്‍ ബിജെപിയുടെ ശക്തമായ പ്രതിപക്ഷ സാന്നിധ്യവും ഉണ്ടായി. ഇടതിന്റെ കോട്ടയായിരുന്ന വെങ്ങാനൂര്‍ ജില്ലാ ഡിവിഷന്‍ ബിജെപി സ്വന്തമാക്കുകയും ചെയ്തു. ഇക്കുറി സാന്നിധ്യമില്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ അംഗബലം ഉറപ്പാക്കാനും പ്രതിപക്ഷത്തായിരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണംപിടിക്കാനുമുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്. എല്ലാ സീറ്റുകളിലും ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഘടകകക്ഷികളായ ബിഡിജെഎസ്, കേരള കാമരാജ് കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത എന്നീ കക്ഷികളുടെയും ശക്തമായ സാന്നിധ്യം എന്‍ഡിഎക്ക് ശക്തിപകരുന്നു.

Tags: election2020corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.