ഭോപ്പാല്‍ : പെണ്‍കുഞ്ഞുങ്ങളെ മാത്രം പ്രസവിച്ചെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മുത്താഖ് ചൊല്ലി. മധ്യപ്രദേശ് ഭോപ്പാലിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ മുത്തലാഖ് നിരോധന നിയമ പ്രകാരം പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
എട്ട് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. മൂന്നും പെണ്‍കുട്ടികളായതോടെയാണ് ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നുമിറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇതിപ്പോള്‍ ക്രിമിനല്‍ കുറ്റമാണ്. ഇതുപ്രകാരം മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. സുപ്രീംകോടതിയും മുത്തലാഖ് അധാര്‍മികമാണെന്നാണ് അഭിപ്രായപ്പെട്ടത്. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: