തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ബാര്‍ കോഴക്കേസില്‍ അടക്കം യുഡിഎഫ് എല്‍ഡിഎഫ് ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ബാര്‍കോഴ കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആരെങ്കിലും അത്തരത്തില്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയ്യാറാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: