കൊല്ലം: സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും പുലര്‍ത്തുന്ന അവഗണനയ്ക്കെതിരെ സ്കൂള്‍ പാചക തൊഴിലാളി സംഘടന സെക്രട്ടേറിയറ്റ് പടിക്കലേക്ക്. മാസത്തില്‍ പത്തുദിവസത്തെ വേതനമെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യംപോലും നിരകരിച്ചതോടെയാണ് തീരുമാനം.
വേതനവര്‍ധനവിന്റെ കുടിശ്ശിക ഇനിയെങ്കിലും പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഡിസംബര്‍ മൂന്നിന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്താനാണ് തീരുമാനം. രാവിലെ 10ന് നടക്കുന്ന ധര്‍ണ നന്ദന്‍കോട് ശ്രീദേവി ഉദ്ഘാടനം ചെയ്യും. എസ്. ശകുന്തള, ബിന്ദു, മലയിന്‍കീഴ് ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കേന്ദ്രസര്‍ക്കാര്‍ ഉച്ചഭക്ഷണവിതരണപദ്ധതിയില്‍ 440കോടി രൂപയാണ് 2020ല്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയത്. എന്നിട്ടും സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് എട്ടുമാസമായി വരുമാനമില്ല. പലരും വാടകവീടുകളില്‍ താമസിക്കുന്നവരും ഇടത്തട്ടുകാരുമാണ്. 2017 മുതലുള്ള ശമ്പളവര്‍ധനവിന്റെ കുടിശ്ശികയായി ഓരോ തൊഴിലാളിക്കും കിട്ടാനുള്ളത് 30,000 രൂപ വരെയാണ്. ഈ ദുരിതസാഹചര്യത്തില്‍ പോലും അതില്‍ ഒരു ഗഡുവെങ്കിലും തരാനുള്ള നടപടി സര്‍ക്കാരിന്റെയോ വിദ്യാഭ്യാസവകുപ്പിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: