തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത തന്നോടു പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും അതൊന്നും പുറത്തു പറയില്ലന്നും സജി ചെറിയാന്‍ എം എല്‍ എ. സരിത നാട്ടുകകാരിയാണെന്നും പലതവണ വന്നു കണ്ട് സംസാരിച്ചിട്ടുണ്ടെന്നും സജി സമ്മതിച്ചു.
തന്റെ വീട്ടിനു മുന്നിലെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ വരുമായിരുന്ന സജി ചെറിയാനുമായി അടുപ്പമുണ്ടായിരുന്നതായി സരിതയും പറഞ്ഞു. സജിയുമായി രാഷ്‌ട്രീയ കാര്യങ്ങളല്ല ചര്‍ച്ച നടത്തിയതെന്നും സരിത വ്യക്തമാക്കി.
”സജി ചെറിയാന്റെ നാട്ടില്‍ പഠിച്ചു വളര്‍ന്നയാളാണു ഞാന്‍. എന്റെ വീടിനു മുന്നിലെ ഗ്രൗണ്ടില്‍ സജി ചെറിയാന്‍ ഫുട്‌ബോള്‍ കളിക്കാന്‍ വരുമായിരുന്നു. കോളജില്‍ എന്റെ സീനിയര്‍ ആയിരുന്നു. രാഷ്‌ട്രീയകാര്യങ്ങള്‍ സംസാരിച്ചിട്ടില്ല’. സരിത പറഞ്ഞു.
സജി ചെറിയാനുമായി സരിതയക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സജി വിളിച്ചിട്ട് അവര്‍ പലപ്പോഴും ചെങ്ങന്നൂരില്‍ പോയി സംസാരിച്ചിട്ടുണ്ടെന്നും കെ.ബി.ഗണേഷ്‌കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി. മനോജ്കുമാര്‍ (ശരണ്യ മനോജ്) വെളിപ്പെടുത്തിയിരുന്നു.
‘സരിത എന്റെ നാട്ടുകാരിയാണ്. എന്നെ വന്നു കണ്ടു സംസാരിച്ചിട്ടുണ്ടെന്നതു ശരിയാണ്. പല കാര്യങ്ങളും പറയുകയും ചെയ്തു. അതൊന്നും പുറത്തു പറയില്ല. അന്നു ഞാൻ സിപിഎം ജില്ലാ സെക്രട്ടറിയാണ്’. സജി പറഞ്ഞു
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗണേഷിനൊപ്പം സജി ചെറിയാനും ഗൂഢാലോചന നടത്തിയെന്നായിരുന്നു മനോജിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: