അബുദാബി: നിമിഷങ്ങൾകൊണ്ട് അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം തകർത്തു. രാവിലെ ഒട്ടനവധി പേരെ സാക്ഷിയാക്കിയാണ് കെട്ടിടം തകർത്തത്. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മിനാ പ്ലാസ കെട്ടിടം തകർക്കുന്നത് കാണാൻ എത്തിയത്.
ആധുനിക സാങ്കേതിക വിദ്യയിലൂടെ നിമിഷങ്ങൾ കൊണ്ട് കെട്ടിടം തകർക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ നിരലധി പേരാണ് പകർത്തിയത്. ഈ രംഗങ്ങൾ പകർത്തിയവർ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ അത് പങ്കു വയ്‌ക്കുകയും ചെയ്തു.
മൊഡേൺ റിയൽ എസ്റ്റേറ്റ് എന്ന സംഘമായിരുന്നു കെട്ടിടം പൊളിക്കാൻ നേതൃത്വം നൽകിയത്. മിനാ പ്ലാസ പത്തു സെക്കൻഡ് കൊണ്ട് പൊളിച്ചതിലൂടെ പുതിയ റെക്കോഡും സംഘം സ്വന്തമാക്കിയെന്ന് അബുദാബി മീഡിയ അറിയിച്ചു. 144 നിലകളിലായി 165 മീറ്റർ ഉയരത്തിലുള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോഡാണ് സംഘം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: