ലഖ്നൗ : നിര്‍ബന്ധിത മത പരിവര്ത്തനത്തിനെിരെയുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ ഒപ്പുവെച്ചു. ലൗ ജിഹാദിനെതിരെ നിയമം പ്രാബല്യത്തില്‍ വന്നാല്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പരാതലി ലഭിച്ചാല്‍ അവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ തടവും 15000 രൂപ പിഴ ചുമത്താനും ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരോ എസ്സി/ എസ്ടി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളോ സ്ത്രീകളോവാണ് മതപരിവര്‍ത്തനത്തിന് വിധേയരാകുന്നതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
അതേസമയം കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷയും 50,000 രൂപവരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് കൂടാതെ മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതായത്. സംസ്ഥാനത്ത് പരസ്പര സമ്മതത്തോടെയാണ് മതം മാറി വിവാഹം കഴിക്കുന്നതെങ്കിലും മുന്‍കൂര്‍ ആയി അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: