പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ വാര്‍ഡുകളില്‍ സജീവമായി. മിക്ക സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഓഫീസുകള്‍ തുറന്നു കഴിഞ്ഞു.
നഗരസഭയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണമികവുമായി വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തിനാണ് ബിജെപി മുന്‍തൂക്കം നല്‍കുന്നത്. ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഇതിനകം പലവാര്‍ഡുകളിലും രണ്ട്തവണ സ്ഥാനാര്‍ത്ഥികള്‍ പര്യടനം പൂര്‍ത്തിയാക്കി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രചരണം.
ഇതിനോടകം തന്നെ ചുമരെഴുത്തുകളും, സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള ബോര്‍ഡുകളും എല്ലായിടത്തും ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല കൊറോണയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണമാണ് വ്യാപകമായുള്ളത്. ഇതിനായി പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പുകളും, സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഫെയ്സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരോട് വാട്സ്ആപ്പിലൂടെയും ഫെയസ്ബുക്ക് ലൈവ്് വഴിയും വോട്ട് ചോദിക്കുന്നുണ്ട്. മുന്‍ കൗണ്‍സിലര്‍മാരാവട്ടെ തങ്ങളുടെ ഭരണനേട്ടങ്ങളും കഴിഞ്ഞവാര്‍ഡുകളില്‍ ചെയ്ത വികസനങ്ങളും സഹായങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം മത്സരിക്കുന്ന വാര്‍ഡില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസനകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികകളും തയ്യാറാക്കി വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പാലക്കാട് നഗരസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം തുടരാനുള്ള പ്രവര്‍ത്തനങ്ങളുമായി ബിജെപി മുന്നേറുകയാണ്. കുടുംബയോഗങ്ങളും, മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമ്പര്‍ക്കങ്ങളും നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഓരോ വോട്ടര്‍മാരെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. നാളെ മുതല്‍ ബിജെപിയുടെ പ്രചരണവാഹനങ്ങളും ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: