തിരുവനന്തപുരം: ശബരിമലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടും ഇനിയും ഭക്തരുടെ എണ്ണം കൂട്ടാമെന്ന നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ സ്ഥിതിഗതികള്‍ വിവരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു തന്നെയാണ് രംഗത്തെത്തിയത്. 13529 തീര്‍ഥാടകര്‍ ഇന്നലെ വരെ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും നിലയ്ക്കലില്‍ ഇന്നലെ വരെ നടത്തിയ പരിശോധനയില്‍ 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.
സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒന്‍പതുപേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയില്‍ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായമെന്ന് വാസു പറഞ്ഞു. നേരിയ വര്‍ധനവ് മാത്രമേ ഉണ്ടാകൂ എന്നും ഇത് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും എന്‍ വാസു പറഞ്ഞു.എന്നാല്‍ വര്‍ധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.അതിന് ശേഷം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് തുടങ്ങുമെന്നു വാസു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: