തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെന്ന് വെളിപ്പെടുത്തല്‍. ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗണേഷിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന് കൂടിയായിരുന്നു മനോജ്. പിന്നീട് കേരള കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു മനോജ്. തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സരിത നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും അദ്ദേഹത്തിന്റെ പിഎ പ്രദീപ് കോട്ടാത്തലയുമാണ്. സരിതയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തു. തന്റെ പേര് പുറത്തുവരാതിരിക്കാനാണു ഗണേഷ് ശ്രമിച്ചത്. പ്രദീപ് കോട്ടാത്തല വെറും ആജ്ഞാനുവര്‍ത്തിയാണ്. ഗണേഷ് പറയാതെ ഇടപെടില്ല. സരിതയ്ക്കു വീട് വാടകയ്ക്ക് എടുത്തു താമസിപ്പിച്ചത് താനാണെന്നും മനോജ് പറഞ്ഞു. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേര് ചേര്‍ത്തതാണെന്നും മനോജ് വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കല്ലേറ് കൊണ്ടിട്ടും സോളാറുമായി ബന്ധപ്പെട്ട രഹസ്യം ഗണേഷ് തുറന്നു പറഞ്ഞില്ല. രക്ഷിക്കണമെന്ന് പറഞ്ഞതിനാല്‍ താന്‍ അന്ന് ഗണേഷിനു വേണ്ടി ഇടപെട്ടെന്നും മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: