തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. കെടിഡിസി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ടി. രതീഷിനെതിരൊണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം തട്ടിപ്പ് നടത്തിയ സുഹൃത്ത് ഷൈജു പാലിയോടിനെതിരേയും കേസെടുത്തിട്ടുണ്ട്. നെയ്യാറ്റിന്‍കര, പാറശാല കേന്ദ്രീകരിച്ചായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്.
2018 മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പണം നല്‍കിയവര്‍ക്ക് ജോലി ലഭിച്ചതായി വ്യാജ നിയമന ഉത്തരവും കൈമാറി. തുടര്‍ന്ന് ഈ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായി പാലിയോട് സ്വദേശി നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. തട്ടിപ്പിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സംശയമുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: