തൃശൂര്‍: സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. മാള പൊയ്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രതീഷ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. പൊയ്യ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കഫെക്കാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കടയുടമ സിബിന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രതീഷ് കുമാര്‍ കടയിലെത്തി പരിശോധന നടത്തി.
പരിശോധനയ്ക്ക് ശേഷം സര്‍ട്ടിഫിക്കിറ്റിനായി 8000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. സിബിന് 5000 രൂപ നല്കി. വ്യാഴാഴ്ച രാവിലെ കടയുടമ രതീഷിന്റെ വീട്ടിലെത്തി ബാക്കി പണം നല്‍കുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പി അജീഷ് അടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്. പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പക്ടര്‍മാരായ ജിംപോള്‍, സി.ജി. സരീഷ്, പി.ആര്. സലീല്‍ കുമാര്‍, എഎസ്ഐമാരായ ബിജു നാരായണന്, സുനിള്‍ ദാസ് എന്നിവരടങ്ങുന്ന സംഘമാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: