ന്യൂദല്‍ഹി: നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. 29ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകും. അടുത്ത 12 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും തെക്കന്‍ ആന്ധ്രാപ്രദേശിനു പുറത്തുള്ള കടലിലേക്കും പ്രവേശിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്കും സാദ്ധ്യതയുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയത്. മുന്‍കരുതലുകളുടെ ഭാഗമായി ആളപായം കുറക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീര പ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്ന് പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: