ഗോവ: ആരാധകരെ നിരാശരാക്കി വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ ടീം കളിമറന്നു. ഇതോടെ മത്സരം സമനിലയിലായി. കളത്തിലിറങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ സെര്‍ജിയോ കിഡോഞ്ചയിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടി കളിയില്‍ മുന്‍തൂക്കം നേടിയിരുന്നു. ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനാറ്റി ഗാരി ഹൂപ്പര്‍ വലയിലെത്തിക്കുകയും ചെയ്തു.
എന്നാല്‍, ഈ ആധിപത്യം തുടരാന്‍ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് മൈതാനത്ത് കളിമറന്നതാണ് തിരിച്ചടിയായത്. 51ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ക്വേസി ആപ്പിയ മുതലാക്കിയതോടെയാണ് ആദ്യ ഗോള്‍ ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ വീണത്. തുടര്‍ന്ന് ഇദ്രിസ സില്ലയും വലകുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു. മത്സരം സമനിലയായതോടെ ഏഴാം സീസണിലെ ആദ്യ പോയിന്റ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. സീസണിലെ ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോടും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: