ന്യുദല്‍ഹി: എല്ലാത്തരം സ്കോളര്‍ഷിപ്പുകളും മറ്റു ധനസഹായങ്ങളും കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ യുജിസിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല് നിഷാങ്ക് നിര്‍ദ്ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട ഒരു ഹെല്‍പ്പ് ലൈന്‍ സേവനത്തിനു തുടക്കം കുറിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന എല്ലാവിധ പ്രശ്നങ്ങളും ഉടനടി പരിഹരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്കി.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ പദ്ധതികള്‍, പരിപാടികള്‍ എന്നിവ അവലോകനം ചെയ്യാനുള്ള ഉന്നതതല യോഗത്തിന് വിദ്യാഭ്യാസ മന്ത്രി ആധ്യക്ഷ്യം വഹിച്ചു
സെക്രട്ടറി അമിത് ഖരെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
എന്‍ജിനീയറിങ് കോഴ്സുകളില്‍ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസം, മാതൃഭാഷയില്‍ ലഭ്യമാക്കുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ തുടക്കമാകും. ഇതിനായി ഏതാനും ഐഐടി കളെയും തെരഞ്ഞെടുത്തിട്ടുണ്ട്
നിലവിലെ സാഹചര്യം പരിഗണിച്ചശേഷം മത്സര പരീക്ഷകള്‍ക്കുള്ള പാഠ്യപദ്ധതിക്ക് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി രൂപം നല്‍കുമെന്നും തീരുമാനമായിട്ടുണ്ട്. അടുത്ത വര്‍ഷത്തെ പരീക്ഷകള്‍ എപ്പോള്‍, എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക പ്രചരണ പരിപാടിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: