ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍, അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ 106 കോടിയുടെ കള്ളപ്പണം എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മകനും മുന്‍ അധ്യക്ഷനുമായ രാഹുലും. 2016നും 2019നും ഇടയ്ക്ക് കണക്കില്ലാത്ത 106 കോടി രൂപ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
പല തവണകളായാണ് പണമെത്തിച്ചതെന്നും 408 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് ഓഫീസിലെ കാഷ്യറാണ് ഈ പണം ഏറ്റുവാങ്ങിയത്. 2019 ഫെബ്രുവരി 13നും ഒക്ടോബര്‍ നാലിനും ഇടയ്ക്ക് 74.62 കോടി രൂപയാണ് ലഭിച്ചത്. 2016 ആഗസ്റ്റിനും സെപ്തംബറിനും ഇടയ്ക്ക് 26.50 കോടി രൂപയും 2017 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയായി 5.22 കോടി രൂപയും കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി. ഇവയില്‍ ചില ഇടപാടുകളുടെ കൃത്യമായ തീയതിയും ലഭിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 27ന് 5.4 കോടിയും അടുത്ത ദിവസം 3.75 കോടിയും 2019 ഏപ്രില്‍ 20ന് 6.40 കോടിയും ഏപ്രില്‍ 24ന് 5.45 കോടിയും ലഭിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് 21 കോടി ലഭിച്ചത്. ആദായ നികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെപ്പറ്റി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. ദല്‍ഹിയില്‍ ഏഴുനില കെട്ടിടം പണിയാനുള്ള പണം ബിജെപിക്ക് എവിരെ നിന്ന് ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: