ബ്രഷ്നേറിയന് കാലഘട്ടം. സോവിയറ്റ് യൂണിയന്.
റഷ്യന്‍ വ്യോമസഞ്ചാരി യൂറി ഗഗാറിന് ശൂന്യാകാശയാത്ര കഴിഞ്ഞ് തിരിച്ചെത്തി. ആഘോഷപൂര്‍ണമായ സ്വീകരണത്തിനിടെ സഞ്ചാരിയെ ബ്രഷ്നേവ് തന്റെ സ്വകാര്യമുറിയിലേക്ക് വിളിച്ചു വരുത്തി.
ബ്രഷ്നേവ്: സഖാവേ, താങ്കളുടെ യാത്രയില്‍ ദൈവത്തെ കണ്ടുമുട്ടിയോ?
ഗഗാറിന്: ക്ഷമിക്കണം, ഞാന്‍ ദൈത്തെ കണ്ടു.
ബ്രഷ്നേവ്: എനിക്കറിയാമായിരുന്നു, താങ്കള്‍ ദൈവത്തെ കാണുമെന്ന്. പക്ഷേ ഇക്കാര്യം നമ്മള് മാത്രം അറിഞ്ഞാല്‍ മതി. പുറത്താരോടും പറയരുത്. നമ്മള് കമ്യൂണിസ്റ്റുകാരല്ലേ?
ഗഗാറിന് മാര്‍പ്പാപ്പയും റോമില്‍ ഒരു സ്വീകരണം നല്കി. മാര്‍പ്പാപ്പയും സഞ്ചാരിയെ തന്റെ സ്വകാര്യമുറിയിലേക്ക് വിളിച്ചു വരുത്തി.
മാര്‍പ്പാപ്പ: സഹോദരാ, സത്യം പറയണം. മുകളില്‍ വച്ച് താങ്കള്‍ ദൈവം തമ്പുരാനെ കണ്ടുവോ?
ബ്രഷ്നേവിനു കൊടുത്ത ഉറപ്പ് ഓര്‍മ്മിച്ചുകൊണ്ട് സഞ്ചാരി പറഞ്ഞു.
”ഇല്ല ഞാന്‍ ദൈവത്തെ കണ്ടില്ല.”
മാര്‍പ്പാപ്പ: ”ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ .പക്ഷേ ഇക്കാര്യം പുറത്താരോടും പറയരുത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: