ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയം വീണ്ടും സജീവ ചര്‍ച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംവാദ വിഷയം മാത്രമല്ല, രാജ്യത്തിന് അനിവാര്യമാണെന്ന് ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രിസൈഡിംഗ് ഓഫിസര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍പട്ടിക മതി. വ്യത്യസ്ത വോട്ടര്‍പട്ടികകള്‍ അനാവശ്യ ചെലവാണ് സൃഷ്ടിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെക്കുറച്ച് അവബോധം സൃഷ്ടിക്കാന്‍ നൂതന നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രിസൈഡിംഗ് ഓഫിസര്‍മാരോട് ആവശ്യപ്പെട്ടു.
പൗരന്റെ കര്‍ത്തവ്യങ്ങള്‍ക്ക് ഭരണഘടന നല്കുന്ന പ്രധാന്യമാണ് ഭരണഘടനയുടെ വലിയ സവിശേഷത. കര്‍ത്തവ്യങ്ങളെയും അവകാശങ്ങളെയും പരസ്പരം ബന്ധമുള്ള കാര്യങ്ങളായാണ് മഹാത്മാ ഗാന്ധി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: