ലഖ്നൗ: യുപി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് ടൈംസ് നൗ. നിരവധി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പ്രാദേശിക നേതാക്കളാണ് പാര്‍ട്ടി വിട്ടത്. രാജിക്കാര്യം ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ട്വിറ്ററിലുമാണ് ഇവര്‍ പുറത്തു വിടുന്നത്. പുറത്തേക്കുള്ള പോക്ക് ഒരു പ്രവാഹമായിട്ടുണ്ട്.
മറ്റൊരു പാര്‍ട്ടിയിലും ഇത്തരമൊരു അവസ്ഥ വന്നാല്‍ പ്രതികരണം ഇങ്ങനെയായിരിക്കില്ല. യുപിയില്‍ നടക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ പോലും ഹൈക്കമാന്‍ഡ് സന്നദ്ധരാകുന്നില്ല. നേതാക്കള്‍ പാര്‍ട്ടി വിടുന്നത് പതിവായി. ഇത് ആത്മപരിശോധന നടത്തേണ്ട സമയമാണ്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി സന്തോഷ് സിങ് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 14 മാസം മാത്രമേ ഇനിയുള്ളു. ഇവിടത്തെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് അവഗണിക്കുകയാണ്. ഏതാനും വ്യക്തികള്‍ പാര്‍ട്ടിയെ വലിയ ദുരന്തത്തിലേക്ക് നയിക്കുകയാണ്. ദല്‍ഹി നേതാക്കള്‍ മറ്റെവിടെയോ ആണ് ശ്രദ്ധിക്കുന്നത്, പുറത്താക്കപ്പെട്ട കൊണാര്‍ക്ക് ദീക്ഷിത് പറഞ്ഞു.
യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയും അനങ്ങുന്നില്ല. രാഹുലും പ്രിയങ്കയും രാജകുമാരനും രാജകുമാരിയും ആണെന്ന മട്ടിലാണ് പെരുമാറുന്നതെന്ന് അടുത്തിടെ ആര്‍ജെഡി നേതാവ് പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ കലാപ തുല്യമായ അവസ്ഥയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയയ്ക്കും രാഹുലിനും കത്തുകളയച്ചു. പക്ഷെ ഒരു പ്രതികരണവുമില്ല, കൂടിക്കാഴ്ചക്ക് സമയം നല്കിയുമില്ല. 2019 നവംബര്‍ മുതല്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയാണ്. പത്തു മുതിര്‍ന്ന നേതാക്കളെയാണ് അന്ന് പാര്‍ട്ടി പു
റത്താക്കിയത്. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടായിരുന്നു ഇത്. ആരും പരാതി കേട്ടില്ല, മുന്‍ എംഎല്‍സി ഹാജി സിറാജ് മെഹ്ന്ദി പറഞ്ഞു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം യുപിയിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അവയില്‍ ആറെണ്ണവും ബിജെപിയും ഒരെണ്ണം സമാജ്വാദി പാര്‍ട്ടിയുമാണ് നേടിയത്. പലയിടങ്ങളിലും കോണ്‍ഗ്രസിന് കാര്യമായി വോട്ടു നേടാന്‍ പോലും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: